ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസെടുത്ത് സി ബി ഐ;സര്‍ക്കാരിന് വന്‍ തിരിച്ചടി:
കൊച്ചി: ലൈഫ് മിഷന്‍ അഴിമതിയിൽ സി.ബി.ഐ കേസെടുത്തു. ഇതുസംബന്ധിച്ച് സി.ബി.ഐ കൊച്ചി പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എഫ്.സി.ആര്‍.ഐ പ്രകാരമാണ് കേസ്.കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. വിദേശ സഹായം സ്വീകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പാലിച്ചോയെന്ന കാര്യവും കേസിലെ അഴിമതിയും സി.ബി.ഐ അന്വേഷിക്കും. അതിനാൽ തന്നെ വരുംദിനങ്ങൾ ഏറെ പ്രാധാന്യമുള്ളതാണ് . ലൈഫ് മിഷന്‍ ഓഫീസില്‍ സി.ബി.ഐ റെയ്‌ഡും, സ്വപ്ന സുരേഷ് അടക്കമുളള വ്യക്തികളെ ചോദ്യം ചെയ്യാനുളള സാദ്ധ്യതയും ഏറെയാണ്.