ലോകം തന്നെ മാറിയിരിക്കുന്നു…അപ്പോൾ ഇന്ത്യ ഭരിക്കാൻ ഇതൊക്കെ മതിയോ…?
രാജീവിൻ്റ മകൾ, ഇന്ദിരയുടെ കൊച്ചു മകൾ, ഇന്ദിരയുടെ ചോര ഞരമ്പിൽ, ഇന്ദിരയുടെ ജനിതകം. ഇതൊക്കെ ആണോ അവരെ അംഗീകരിക്കേണ്ട കാരണങ്ങൾ…?? കയ്യിൽ ഉള്ള ഏതേലും സംസ്ഥാനത്ത് അവർ ഭരിച്ചു കാണിക്കട്ടെ. എന്നിട്ട് അത് പറഞ്ഞ് വേണം ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങാൻ..
ഇക്കഴിഞ്ഞ 48 മണിക്കൂറിൽ കശ്മീരിൽ ജിഹാദികളാൽ കൊലപ്പെട്ടത് 5 പേരാണ്. അതിൽ കർഷകൻ ഉണ്ട്, മുറുക്കാൻ കടക്കാരൻ ഉണ്ട്, 2 അധ്യാപകർ ഉണ്ട്, സാധാരണക്കാരൻ ഉണ്ട്. കശ്മീരിലെ ശ്രീനഗർ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ 2 അധ്യാപകരെ ജിഹാദി തീവ്രവാദികൾ വെടി വച്ചു കൊന്ന ശേഷം രക്ഷപെട്ടു. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും ഉടനടി സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
കശ്മീരി പണ്ഡിറ്റ് ആയ ദീപക് ചന്ദും സിഖ് സമുദായ അംഗമായ സതീന്ദർ കൗറും ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം കശ്മീരി പണ്ഡിറ്റ് ആയ മഖൻലാൽ ബിൻഡ്രൂവിനെ ജിഹാദികൾ കൊലപ്പെടുത്തിയിരുന്നു….
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാധ്യമങ്ങളും എപ്പോഴാണ് കശ്മീർ വാലിയിലേക്ക് വരുന്നത് എന്നറിയാൻ താല്പര്യം ഉണ്ട്… അല്ലെങ്കിൽ ഈ സോഷ്യൽ മീഡിയ കാലത്ത്, ഇലക്ഷൻ വരാൻ പോകുന്ന ഉത്തർപ്രദേശിൽ ചൂലടിയും,നാടക കമ്പനിയും ആയി തിരിഞ്ഞു കളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയോ, പൊളിറ്റിക്കൽ പ്രോപ്പഗാണ്ടയുടെ ഭാഗമായോ ആണെന്നു ആളുകൾക്ക് നല്ലോണം മനസ്സിലാകും. ഇവർ ഇപ്പോഴും കരുതുന്നത് പൊതുജനം കഴുതകളെന്നാണ്. അതിനാൽ കുശാഗ്ര ബുദ്ധിയും, പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റും , വാർ റൂം ഒക്കെയുമു ണ്ടെന്നവകാശപ്പെടുന്ന രാഹുലും പിങ്കിയും കശ്മീർ സന്ദർശിക്കാതെ ഇരിക്കാൻ ഒരു കാരണവും കാണുന്നില്ല…
പക്ഷെ അവിടെ തിരഞ്ഞെടുപ്പില്ലല്ലോ..ഹായ് ..കഷ്ടമായിപ്പോയി .
തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതേയുള്ളു. വ്യാജ കർഷക സമരം പോലെ, ഇനി എന്തൊക്കെയാണ് പ്രതിപക്ഷങ്ങൾ കാട്ടിക്കൂട്ടുകയെന്നത് കണ്ടറിയേണ്ട കാര്യമാണ്.ദേശവിരുദ്ധരുടെ ആ ഒരു പ്രസ്താവന അന്വേഷണ ഏജൻസികൾ മുഖവിലയ്ക്ക് എടുക്കേണ്ടിയിരിക്കുന്നു.എന്ത് വില കൊടുത്തും ബിജെപി യെ അധികാരത്തിൽ നിന്നകറ്റും എന്നതായിരുന്നു ഏതാനും മാസങ്ങൾക്കു മുമ്പുള്ള ആ പ്രസ്താവന.