മാഞ്ചസ്റ്റര്‍: ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെ തകര്‍ത്ത് അഭിമാന ജയവുമായി ഇന്ത്യ. 89 റൺസിന്റെ അഭിനന്ദന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 337 റണ്‍സെടുത്തു. പാകിസ്ഥാൻ ബാറ്റിങ്ങിന് ഇറങ്ങിയതും ഇടയ്ക്ക് മഴ മൂലം മത്സരം തടസപ്പെട്ടു. തുടര്‍ന്ന് ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുതുക്കി നിശ്ചയിച്ച 40 ഓവറിൽ 302എന്ന വിജയ ലക്ഷ്യം മറികടക്കാൻ ടീമിന് ആയില്ല. ആറു വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി പാകിസ്ഥാൻ പുറത്താവുകയായിരുന്നു.