ലോക്ക് ഡൗൺ… വീണത് വിദ്യയാക്കി റിലയൻസ് ജിയോ. ജിയോ ഫൈ യ്ക്ക് അമിത വില, നൽകുന്നത് വ്യാജബില്ലും. കഴക്കൂട്ടം ജിയോ സ്റ്റോറിലെ തീവെട്ടി കൊള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് ….കലാധ്വനി ന്യൂസ്.

ലോക്ക് ഡൗൺ… വീണത് വിദ്യയാക്കി റിലയൻസ് ജിയോ. ജിയോ ഫൈ യ്ക്ക് അമിത വില, നൽകുന്നത് വ്യാജബില്ലും. കഴക്കൂട്ടം ജിയോ സ്റ്റോറിലെ  തീവെട്ടി കൊള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് ….കലാധ്വനി ന്യൂസ്.

ലോക്ക് ഡൗൺ… വീണത് വിദ്യയാക്കി റിലയൻസ് ജിയോ.
ജിയോ ഫൈ യ്ക്ക് അമിത വില, നൽകുന്നത് വ്യാജബില്ലും.

കഴക്കൂട്ടം ജിയോ സ്റ്റോറിലെ തീവെട്ടി കൊള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് ….കലാധ്വനി ന്യൂസ്.

കമ്പ്യൂട്ടർ ഉപയോഗത്തിന്റെ ഭാഗമായുള്ള ഇന്റെർനെറ്റ് ആവശ്യത്തിലേക്കായി തിരുവനന്തപുരം കഴക്കൂട്ടത്തുള്ള റിലയൻസ് ജിയോ സ്റ്റോറിൽ നിന്ന് വാങ്ങിയ ജിയോ ഫൈ personel hotspot ന് അമിതവില ഈടാക്കുകയും, മറ്റൊരു കടയിലെ ബില്ലുമാണ് തന്നത്.. ജിയോ യുടെ തിരുവനന്തപുരം വഴുതക്കാട്ടുള്ള സർവീസ് സെന്ററിന്റെ നിര്ദേശാനുസരണമാണ് 999 രൂപ, വിലയാണെന്നു പറഞ്ഞതനുസരിച് കഴക്കൂട്ടത്ത് ഇത് വാങ്ങാനെത്തിയത്. കഴക്കൂട്ടം സ്റ്റോറിൽ ചെന്നപ്പോൾ 2000 രൂപയും, മറ്റു ചാർജുകൾ അടക്കം 2298 രൂപയാകുമെന്ന് അവർ മാറ്റിപ്പറയുകയും ഇന്റർനെറ്റ് ആവശ്യമായതിനാൽ 2298 രൂപകൊടുത്ത് ജിയോ ഫൈ വാങ്ങുകയും ചെയ്തു.. ബിൽ അയച്ചുതരുമെന്ന് പറഞ്ഞു. ബിൽ കിട്ടാഞ്ഞ് അന്വേഷിച്ചപ്പോൾ കമ്പനിക്ക് ബിൽ ഇല്ലെന്നാണ് സ്റ്റോറിലെ സ്റ്റാഫുകൾ പറഞ്ഞത്. ഇത്രയും വലിയ കോർപ്പറേറ്റ് കമ്പനിക്ക് ബില്ലില്ലെന്നു പറഞ്ഞാൽ അതിനർത്ഥം ഇവിടുത്തെ സ്റ്റാഫുകൾ മറ്റേതോ കടയിൽനിന്നെടുത്ത സാധനം ലോക്ക് ഡൗൺ ന്റെ മറവിൽ കൂടുതൽ വിലയ്ക്ക് (അതായത് തീവെട്ടി കൊള്ളയെന്നു പറയാം) വിൽക്കുന്നതായിട്ടാണറിവ് ? മാത്രവുമല്ല, അവർ പറഞ്ഞ വിലയ്ക്ക് വാങ്ങിയിട്ട് പിന്നെന്തിനാണ് പരാതിപ്പെടുന്നത് എന്നാണ് അവരുടെ മറുഭാഷ്യം. എനിക്ക് കിട്ടിയിരിക്കുന്ന ബില്ല്  വ്യാജമാണ് അമിത വിലയുമാണ് വാങ്ങിയത് . കഴക്കൂട്ടം ജിയോ സ്റ്റോറിൽ നിന്നും അയച്ചു തന്ന വ്യാജ ബില്ലിന്റെ പകർപ്പാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ വിഷയത്തിൽ അവരുടെ സെന്റർ മാനേജരോട് സംസാരിച്ചപ്പോൾ കേൾക്കാൻ കൂട്ടാക്കുകയായിരുന്നില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തുകയായിരുന്നു.

അമിത വിലയാണെന്ന് അറിഞ്ഞു തന്നെയാണ് ജിയോ ഫൈ വാങ്ങിയത്, എന്നാൽ ബില്ല് വരെ വ്യാജമായപ്പോൾ പരാതിപ്പെടുകയല്ലാതെ മറ്റു മാർഗമില്ല. വൈറസ് ലോക്ക് ഡൗൺ ന്റെ മറവിൽ നിരവധി സ്ഥാപനങ്ങൾ ഇതുപോലെ വില കൂട്ടി വില്പന നടത്തുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം പരാതികൾ വിവിധ ഡിപ്പാർട്മെന്റിനു അയക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെയുണ്ടായത് ജിയോ സെന്റർ സ്റ്റാഫുകൾ നടത്തിയ പകൽ കൊള്ളയാണ് എന്ന തിരിച്ചറിവോടെയാണ് പൊതുജന താല്പര്യാർത്ഥം ഈ വാർത്ത പ്രസിദ്ധീകരിക്കുന്നത്. ഈ പകൽക്കൊള്ള കൂടുതൽ പേരിലേക്കെത്താൻ ഷെയർ ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

കൂടാതെ, ഇതുപോലെയുള്ള അവസ്ഥാ വിശേഷങ്ങളോ അമിത വിലയോ കൊടുത്തു സാധനം വാങ്ങിയ അനുഭവം വായനക്കാർക്കുണ്ടായാൽ അത്തരം വാർത്തകൾ ഞങ്ങൾക്കയക്കുക. ഞങ്ങളുടെ പ്രത്യേക പംക്തിയിൽ “തട്ടിപ്പും വെട്ടിപ്പും ” കോളത്തിൽ പ്രസിദ്ധീകരിച്ച് പകൽക്കൊള്ളയുടെ വിവരങ്ങൾ അധികൃത സ്ഥാനത്ത് എത്തിക്കുന്നതായിരിക്കും.നമ്മൾ മിണ്ടാതിരിക്കുമ്പോഴാണ് പല തട്ടിപ്പും, വെട്ടിപ്പും , അഴിമതിയും ഒക്കെ ഉണ്ടാകുന്നതും ചോദ്യം ചെയ്‌താൽ ഭീഷണിയുണ്ടാകുന്നതും….

ചീഫ് എഡിറ്റർ, കലാധ്വനി ന്യൂസ്  & കലാധ്വനി മാസിക. pubished on public interest.