ലോക്ഡൗൺ : റെയിൽവേയുടെ രണ്ട് സ്പെഷൽ ട്രെയിനുകൾ :സൈന്യത്തിന് മാത്രമായി:
The Union Ministry of Home Affairs (MHA) has approved the running of two special trains for security forces, the officials said.
ഇന്ത്യ ഒന്നാകെ നിശ്ചലമായിരിക്കുന്ന ലോക്ഡൗൺ കാലഘട്ടത്തിൽ ഇന്ത്യൻ സൈന്യത്തിനു വേണ്ടി രണ്ട് സ്പെഷ്യൽ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ. ഈ മാസം 17 നും 18 നും ആണ് രണ്ട് പ്രത്യേക സർവീസുകളും ആരംഭിക്കുക.ബാംഗ്ലൂരിൽ നിന്ന് ഓടിത്തുടങ്ങുന്ന ആദ്യ ട്രെയിൻ പതിനേഴാം തീയതി ജമ്മുവിലേക്കും, പതിനെട്ടാം തീയതി രണ്ടാമത്തെ ട്രെയിൻ ഗുവാഹട്ടിയിലേക്കും സർവീസ് നടത്തും.
ബെൽഗാം,സെക്കന്ദരാബാദ്,അംബാല എന്നിവിടങ്ങളിൽ ജമ്മു സർവീസിന് സ്റ്റോപ്പ് ഉണ്ട്.ബെൽഗാം, ഗോപാൽപൂർ,ഹൗറ,ന്യൂജയ്പാൽഗുഡി എന്നിവിടങ്ങളിൽ ഗുവാഹട്ടി ട്രെയിൻ നിർത്തും.ജമ്മുവിലെയും ഗുവാഹട്ടിയിലെയും സൈനിക കേന്ദ്രങ്ങളിൽ ഡ്യൂട്ടിക്ക് ജോയിൻ ചെയ്യുന്ന സൈനികർക്ക് വേണ്ടിയായിരിക്കും ഇരു വണ്ടികളും സർവീസ് നടത്തുക.ക്വാറന്റൈൻ കാലഘട്ടം കഴിഞ്ഞു മടങ്ങി എത്തുന്നവർക്കും ഈ സേവനം ഉപയോഗപ്പെടും.