ന്യൂഡൽഹി : എൻഡിഎ ലോക്സഭ കക്ഷി നേതാവായി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തു. പാര്‍ലമെന്റ് സെൻട്രൽ ഹാളിൽ നടന്ന എന്‍ഡിഎ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിൽ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ, മോദിയുടെ പേര് നിർദേശിച്ചു. രാജ്നാഥ് സിങ്ങും, നിതിൻ ഗഡ്കരിയും മോദിയെ പിന്തുണച്ചു. ആര്‍ജെഡി നേതാവ് നിതീഷ് കുമാര്‍, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവര്‍ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവിനു അഭിനന്ദനം അറിയിച്ചു.
മുതിര്‍ന്ന നേതാക്കളും, ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംപിമാരും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.(കടപ്പാട്: eastcoastdaily }