മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പരാതി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് എടക്കര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. അജി തോമസിന്റെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധി എവിടെയാണുള്ളതെന്നറിയില്ല. അദ്ദേഹം എവിടെയാണുള്ളതെന്നത് സംബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെന്നും അതില്‍ വ്യക്തത വരുത്തണമെന്നും പരാതിയില്‍ പറയുന്നു.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഒക്ടോബര്‍ 28 നാണ് രാഹുല്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെട്ടത്. പിന്നീടിങ്ങോട്ട് ഇടക്കിടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നതല്ലാതെ അദ്ദേഹത്തെപ്പറ്റി യാതൊരു വിവരവും ലഭ്യമായിരുന്നില്ല. രാഹുല്‍ ധ്യാനം ചെയ്യാന്‍ പോയതാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്.എല്ലാകാലത്തും ഇതുപോലെ ധ്യാനം ചെയ്യുന്നതിനായി രാഹുല്‍ വിദേശത്തേക്ക് പോകാറുണ്ടെന്നും ഇപ്പോള്‍ അവിടെയാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ്സിങ് സുര്‍ജേവാല പ്രതികരിച്ചിരുന്നു. എന്നാല്‍ രാഹുല്‍ എവിടേക്കാണ് പോയതെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിരുന്നില്ല. അതേസമയം ഒരു മാസക്കാലത്തിന് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് ലോക്സഭയിലെത്തിയിരുന്നു.
എന്നാൽ രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പോസ്റ്ററുകൾ അമേത്തി ഉൾപ്പെടെ പലയിടങ്ങളിലും കാണാനായിട്ടുമുണ്ട്. ജനങ്ങൾക്ക് സത്യമറിയണമല്ലോ. ഇത്രയും നാൾ മോദിയെ കള്ളൻ കള്ളൻ എന്ന് വിളിച്ച് കൂവി നടന്നയാൾ ,ഇടക്കിടെ കോടതികളിൽ കയറിയിറങ്ങി മാപ്പ് പറയാനെത്തുന്നതല്ലാതെ കേരളത്തിലെ എം പി എന്ന നിലയിൽ ഉള്ള പ്രവർത്തനങ്ങളൊന്നും രാഹുൽ ഗാന്ധിയിൽ നിന്നുണ്ടാകുന്നില്ലെന്നാണ് വയനാട് നിവാസികൾ പറയുന്നത്.