വര്‍ക്കലയില്‍ പതിനേഴുകാരിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി

വര്‍ക്കലയില്‍ പതിനേഴുകാരിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി

വര്‍ക്കലയില്‍ പതിനേഴുകാരിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി:

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയ്ക്കടുത്ത് വടശ്ശേരിക്കോണത്ത് സുഹൃത്ത് പതിനേഴുകാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. സംഭവത്തില്‍ നേരത്തെ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന സുഹൃത്ത് ഗോപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശ്രീ ശങ്കര കോളെജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ സംഗീതയാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെ പള്ളിക്കല്‍ സ്വദേശിയായ ഗോപു സംഗീതയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആണ്‍സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഗീതയെ രക്തത്തില്‍ കുളിച്ച നിലയില്‍ അച്ഛനാണ് കണ്ടെത്തിയത്.news desk kaladwani news