വഴി മുട്ടിയ കേരളം :ഇത് മാറ്റത്തിനും മാറിചിന്തിക്കാനുമുള്ള അവസാന അവസരമെന്ന് ..നിരീക്ഷകർ:

വഴി മുട്ടിയ കേരളം :ഇത് മാറ്റത്തിനും മാറിചിന്തിക്കാനുമുള്ള അവസാന അവസരമെന്ന് ..നിരീക്ഷകർ:

വഴി മുട്ടിയ കേരളം :ഇത് മാറ്റത്തിനും മാറിചിന്തിക്കാനുമുള്ള അവസാന അവസരമെന്ന് ..നിരീക്ഷകർ:

നവകേരള സൃഷ്ടിയാകട്ടെ നമ്മുടെ ലക്‌ഷ്യം.അതിനായി നിങ്ങളുടെ വിലയേറിയ വോട്ടുകൾ പാഴാക്കാതിരിക്കുക.

കേരളം ഇന്നെത്തിനിൽക്കുന്നത് ഒരു വൻ പ്രതിസന്ധി ഘട്ടത്തിന്റെ നടുവിലാണെന്ന് സ്വബോധമുള്ള എല്ലാ മലയാളികൾക്കും അറിയാവുന്ന കാര്യമാണെങ്കിലും ചിലരൊന്നും ഇതിനോട് യോജിച്ചെന്നും വരില്ല.മതപരമായ പ്രീണനം ന്യൂന പക്ഷ പ്രീണനം ഒക്കെത്തന്നെയാണ് അതിനുള്ള പ്രധാന കാരണവും .രാജ്യത്ത് വൻ അഴിമതിയും കോടികളുടെ കുംഭകോണവും തകർന്നു വാണിരുന്ന കാലത്താണ് കേന്ദ്രത്തിൽ കോൺഗ്രസ്സിന് അധികാരം നഷ്ടപ്പെടുന്നത് .ഇന്ത്യയെ കുടുംബ സ്വത്ത് പോലെ കരുതിയ പത്തറുപതു് വർഷത്തെ കോൺഗ്രസ് ഭരണത്തിൽ ഇന്ത്യ ഏറ്റവും അടിമപ്പെട്ട അവസ്ഥയിലായിരുന്നു.

അന്നത്തെ അഴിമതി ഭരണത്തെ കടപുഴക്കിയെറിഞ്ഞ് ..തുടര്ഭരണത്തിലെത്തിയത് ബിജെപി നേതുത്വത്തിലുള്ള N D A സർക്കാരായിരുന്നു.അന്ന് ഇന്ത്യയിലെ അപൂർവം സംസ്ഥാനങ്ങളിൽ മാത്രമാണ് BJP ക്ക് അധികാരം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വിരലിലെണ്ണാവുന്ന ഏതാനും സംസ്ഥാനങ്ങളിൽ മാത്രമാണ് മറ്റുള്ളവർ അധികാരത്തിലുള്ളത്.

പ്രധാനമന്ത്രി നരേദ്രമോദിയുടെ നേതൃത്വത്തിലുള്ള അഴിമതി രഹിത ഭരണം,ജനക്ഷേമപരമായ വികസന പ്രവർത്തനങ്ങൾ ,വികസനങ്ങൾ ജനങ്ങളിൽ എത്തുകയെന്ന കര്ശനമായ ചില നടപടി ക്രമങ്ങളിലൂടെ രാജ്യത്ത് ഒരു അഴിമതി രഹിത സുസ്ഥിര ഭരണം കാഴ്ച വയ്ക്കാനായി എന്നതും ,അത് പൂർവാധികം ശോഭയോടെ തിളങ്ങി നിൽക്കുന്നുവെന്നതും രാജ്യ വിരുദ്ധത മാത്രം വിഭാവനം ചെയ്യുന്ന പല രാഷ്ട്രീയ കക്ഷികൾക്കും ഇഷ്ടക്കേടുണ്ടാകുന്നെങ്കിൽ കൂടിയും; അവരിൽ തന്നെ രഹസ്യമായി മോദി ഭരണത്തെ സ്തുതിക്കുന്നവരും ഏറെയാണ്.”പൂച്ച പാൽ കുടിക്കുന്നത് പോലെ “!! എന്തിനേറെ പറയുന്നു…ഇപ്പോൾ ലോകമെങ്ങും നേരിടുന്ന ദേശീയ അത്യാഹിതമായ കോവിടെന്ന മഹാമാരിയെപ്പോലും മറ്റ് ലോകരാഷ്ട്രങ്ങളെക്കാൾ വർധിതവീര്യത്തോടെയും ധിഷണാമനോഭാവത്തോടെയും നേരിട്ട്, ശത്രുവോ മിത്രമോ എന്ന് നോക്കാതെ ലോകത്തിലെ സകലരുടെയും നന്മ ലക്ഷ്യമിട്ട് പ്രവർത്തിച്ച ഇന്ത്യയെയും ഇന്ത്യയുടെ പ്രധാനമന്ത്രിയെയും ഇന്ന് ലോകരാഷ്ട്രങ്ങൾക്ക് പ്രശംസിച്ച് മതിയാകുന്നില്ല.   

ആക്ടിവിസ്റ്റുകൾ പോലീസ് യൂണിഫോമിലും…..

വേൾഡ് മോസ്റ്റ് പവർഫുൾ ലീഡർ എന്ന പദവിക്കർഹനായ നമ്മുടെ പ്രധാനമന്ത്രി ലോകനേതാക്കൾക്കു വരെയും മാതൃകയായിരിക്കുന്നു.പഴയ കോൺഗ്രസ്സ് ഭരണകാലത്ത് ആരും ശ്രദ്ധിക്കാതിരുന്ന ഇന്ത്യയെ, അക്കാലത്ത് ആർക്കും എന്തും പറയാമായിരുന്നു ഇന്ത്യയെ …സൂപ്പർ പവർ പദവിയിയിലേക്ക് എത്തിച്ചത് നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന നിസ്വാർഥ പ്രസ്ഥാനത്തിന്റെ പ്രയത്നങ്ങൾക്കൊപ്പം കേന്ദ്ര സർക്കാരിന്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തന ശൈലിയുമാണ് . അതുകൊണ്ടു തന്നെയാണ് മോദിക്കും മോദിയുടെ വാക്കിനും കാതോർക്കാൻ ലോകരാഷ്ട്രങ്ങൾ തയാറാകുന്നത്.അതാണ് മോദി മാജിക് അഥവാ മോദി എഫക്ട് .അപ്രകാരം ഇന്ത്യ കുതിച്ചുയരുമ്പോഴാണ് അതിലെ ഒരു ചെറു സംസ്ഥാനമായ കേരളം എല്ലാ രംഗത്തും വഴിമുട്ടിയ രീതിയിൽ എത്തിനിൽക്കുന്നത് കാണാനാകുന്നതും,അഭ്യസ്ത വിദ്യർക്കിടയിലും രാഷ്ട്രീയ നിരീക്ഷകർ ക്കിടയിലും അതൊരു ചർച്ചാ വിഷയമാകുന്നതും.

ഒരു തവണത്തേക്കൊരു മാറ്റം..അതാണ് കേരളത്തിനിന്നാവശ്യം:

പത്തറുപത് വർഷമായി പരമ്പരാഗതമായി ഇരുമുന്നണികളും നടത്തിവന്നിരുന്ന അഴിമതി,കള്ളക്കടത്ത് ,മയക്കുമരുന്ന് കടത്ത് ,സരിതാ സോളാർ, സ്വപ്നാ സ്വർണ്ണ കടത്ത് ,വെട്ടികൊലപാതകങ്ങൾ,പിൻവാതിൽ നിയമനങ്ങൾ, മത ന്യൂന പക്ഷ പ്രീണനത്തിനായി ഹിന്ദു വിശ്വാസങ്ങളെ തകർക്കൽ, ഒട്ടേറെ കുംഭ കോണങ്ങൾ, തീവ്ര വാദ അനുകൂല നിലപാടുകൾ ,തുടങ്ങി ഏറ്റവും അവസാനം ചെന്നെത്തി നിൽക്കുന്നതാകട്ടെ കടൽ വരെ ആർക്കോ തീറെഴുതിക്കൊടുത്തു എന്നുള്ള ആരോപണങ്ങളിലാണ്.

അതിനാലാണ് ഇതുവരെ ഇവിടെ മാറി മാറി ഭരിച്ച എൽ ഡി എഫ് /യു ഡി എഫ് സർക്കാരുകൾ കേരളത്തെ …നടുക്കടലിൽ കൊണ്ട് തള്ളിയ അവസ്ഥയിലാക്കിയിരിക്കുന്നത്.അപ്പോഴും അവർ മാറി മാറി പറയുന്നത്… ഒരു ചാൻസ് കൂടി തന്നാൽ ഞങ്ങൾ നിങ്ങളെ രക്ഷിച്ചോളാമെന്നാണ്.ആ വാക്കുകളെ ഇനിയും നമ്മൾ വിശ്വസിക്കണോ എന്ന് തീരുമാനിക്കേണ്ട നിർണ്ണായക ഘട്ടത്തിലാണ് കേരളജനത ഇപ്പോൾ എത്തിനിൽക്കുന്നത്.

ഇരുമുന്നണികളും വോട്ടുബാങ്കിനായി അവലംബിച്ച മത പ്രീണന നയത്തിലൂടെ വിധ്വംസക /തീവ്രവാദ ശക്തികൾക്ക് പടർന്നു പന്തലിക്കാൻ അവസരമുണ്ടായി. മാത്രമല്ല,ഒരുകാലത്ത് തീവ്രവാദ സംസ്ഥാനമെന്ന് മുദ്ര കുത്തിയ കശ്മീരിപ്പോൾ സമാധാനത്തിന്റെ പാതയിലാണ്. എന്നാൽ കേരളമോ..?തീവ്രവാദത്തിന്റെ നഴ്സറി ആയും മാറിയിരിക്കുന്നു.മിക്ക ദിവസങ്ങളിലും തീവ്രവാദികളുടെ അറസ്റ്റ് കേരളത്തിൽ നടക്കുന്നു.അതും മലയാളികൾ.കൂടാതെ ലവ് ജിഹാദും ഒക്കെക്കൂടി കേരളം മറ്റൊരു സിറിയ ആകാതിരിക്കാൻ ഇടതു വലതു മുന്നണികളെ ഒരു തവണത്തേക്കെങ്കിലും മാറ്റിനിർത്തിക്കൊണ്ട് ;ദേശീയതയെ പുണരുന്ന,രാജ്യത്ത് എല്ലായിടത്തും സമാധാനവും ,ഐശ്വര്യവും ,വികസനവും അഴിമതിയില്ലാതെ നടപ്പിലാക്കുമെന്ന് വാക്കു തരുന്ന മറ്റൊരു കക്ഷിയെ അതാരുമാകട്ടെ…എന്തുകൊണ്ട് ഒന്ന് മാറിചിന്തിച്ചു കൂടാ എന്ന ചോദ്യമാണിപ്പോൾ കേരളക്കരയിൽ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നത്.നവകേരള സൃഷ്ടിക്കായി ആ മാറ്റത്തെ വരവേൽക്കാൻ കേരളവും തയ്യാറാകുന്നതിന്റെ കാഴ്ചകളാണിപ്പോൾ കണ്ടുവരുന്നത്.

ചുരുക്കത്തിൽ കേരളസമൂഹം ജാതി മത വർഗ്ഗ വ്യത്യാസമെന്ന്യേ ചിന്തിക്കേണ്ട ഒരു ഘട്ടമാണിത്.കഴിഞ്ഞ 60 വര്ഷം ഇടതു/വലതു മുന്നണികൾ ഭരിച്ചു.കേരളത്തിൽ ഗുണപരമായ ഒരു മാറ്റവും ഇക്കാലഘട്ടത്തിൽ ഉണ്ടായിട്ടില്ലെങ്കിലും ,ഒന്നുമില്ലാതിരുന്ന നേതാക്കളെല്ലാം കോടി പതികളായി, ജനങ്ങൾ അരവയറിലും അർദ്ധ പട്ടിണിയിലും തന്നെയാണിപ്പോഴും …?

പറഞ്ഞു വരുന്നതിതാണ് കേരളം വെട്ടിമുറിക്കാതിരിക്കണമെങ്കിൽ( ഒരു കോൺഗ്രസ് എം പി തെക്കേ ഇന്ത്യ/വടക്കേ ഇന്ത്യ എന്ന രീതിയിൽ വിഭാഗയത വളർത്താൻ ശ്രമിച്ചത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്.)കേരളം ഒരു കശ്മീറോ ,മറ്റൊരു സിറിയയോ ആകാതിരിക്കണ മെങ്കിൽ,ഈ തലമുറയ്ക്കും,വരും തലമുറയ്ക്കും അവരുടെ കുഞ്ഞുങ്ങൾക്കും ആരെയും ഭയക്കാതെ വളരാനും ജീവിക്കാനും കഴിയണമെങ്കിൽ സമൂഹം രാഷ്ട്രീയ വൈരം മറന്നു ചിന്തിക്കേണ്ട സമയമായിരിക്കുന്നു.മാത്രവുമല്ല ഇത് അതിനുള്ള അവസാന അവസരമാണെന്നുകൂടി പറയേണ്ടി വരുന്നു.

ഇതൊക്കെ എല്ലാവരും വിളിച്ചു പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആരുടേയും നാവ് പൊന്തുന്നില്ലെന്നു മാത്രം.ഏപ്രിൽ. 6 അതെ.. ഏപ്രിൽ 6 അതിനുള്ള വിധിയെഴുത്ത് ദിനമാണ്.വിധിയെഴുത്തിന്റെ ഫലം നന്നായാൽ കേരളം കുതിക്കും.അല്ലെങ്കിൽ വാടും.ദൈവത്തിന്റെ സ്വന്തം നാടെന്നും സാക്ഷരതയുണ്ടെന്നും ഊറ്റം കൊള്ളാതെ അത് തെളിയിക്കാനുള്ള സുദിനമാണ് ഏപ്രിൽ ആറിന് വന്നണയുന്നതെന്നത് ഒന്നു കൂടി ഓർമ്മിപ്പിച്ചു കൊണ്ട് ,,,ജയ് ഭാരത്.