വഴി മുട്ടിയ കേരളത്തിലെങ്ങും മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുന്ന കാഴ്ച: (Read kaladwani magazine)
കേരളം ഇന്നെത്തിനിൽക്കുന്നത് ഒരു വൻ പ്രതിസന്ധി ഘട്ടത്തിന്റെ നടുവിലാണെന്ന് സ്വബോധമുള്ള എല്ലാ മലയാളികൾക്കും അറിയാവുന്ന കാര്യമാണെങ്കിലും പലരും ഇതിനോട് യോജിച്ചെന്നും വരില്ല.മതപരമായ പ്രീണനം ന്യൂന പക്ഷ പ്രീണനം ഒക്കെത്തന്നെയാണ് അതിനുള്ള പ്രധാന കാരണവും .രാജ്യത്ത് വൻ അഴിമതിയും കോടികളുടെ കുംഭകോണവും തകർന്നു വാണിരുന്ന കാലത്താണ് കേന്ദ്രത്തിൽ കോൺഗ്രസ്സിന് അധികാരം നഷ്ടപ്പെടുന്നത് .ഇന്ത്യയെ കുടുംബ സ്വത്ത് പോലെ കരുതിയ പത്തറുപതു് വർഷത്തെ കോൺഗ്രസ് ഭരണത്തിൽ ഇന്ത്യ ഏറ്റവും അടിമപ്പെട്ട അവസ്ഥയിലായിരുന്നു.
പത്തറുപത് വർഷമായി പരമ്പരാഗതമായി ഇരുമുന്നണികളും നടത്തിവന്നിരുന്ന അഴിമതി,കള്ളക്കടത്ത് ,മയക്കുമരുന്ന് കടത്ത് ,സരിതാ സോളാർ, സ്വപ്നാ സ്വർണ്ണ കടത്ത് ,വെട്ടികൊലപാതകങ്ങൾ,പിൻവാതിൽ നിയമനങ്ങൾ, മത ന്യൂന പക്ഷ പ്രീണനത്തിനായി ഹിന്ദു വിശ്വാസങ്ങളെ തകർക്കൽ, ഒട്ടേറെ കുംഭ കോണങ്ങൾ, തീവ്ര വാദ അനുകൂല നിലപാടുകൾ ,തുടങ്ങി ഏറ്റവും അവസാനം ചെന്നെത്തി നിൽക്കുന്നതാകട്ടെ കടൽ വരെ ആർക്കോ തീറെഴുതിക്കൊടുത്തു എന്നുള്ള ആരോപണങ്ങളിലാണ്.
പറഞ്ഞു വരുന്നതിതാണ് കേരളം വെട്ടിമുറിക്കാതിരിക്കണമെങ്കിൽ കേരളം ഒരു കശ്മീറോ ,മറ്റൊരു സിറിയയോ ആകാതിരിക്കണ മെങ്കിൽ,ഈ തലമുറയ്ക്കും,വരും തലമുറയ്ക്കും അവരുടെ കുഞ്ഞുങ്ങൾക്കും ആരെയും ഭയക്കാതെ വളരാനും ജീവിക്കാനും കഴിയണമെങ്കിൽ സമൂഹം രാഷ്ട്രീയ വൈരം മറന്നു ചിന്തിക്കേണ്ട സമയമായിരിക്കുന്നു.മാത്രവുമല്ല തിരഞ്ഞെടുപ്പ് അതിനുള്ള അവസാന അവസരമാണെന്നുകൂടി പറയേണ്ടി വരുന്നു.