വാക്സിനേഷന്‍ വിതരണത്തില്‍ സംസ്ഥാന സർക്കാരിന്റേത് വന്‍വീഴ്ച; തിരുവനന്തപുരത്ത് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വാക്സിനേഷാൻ, തിക്കുംതിരക്കും കൂട്ടി ആയിരങ്ങള്‍:

തിരുവനന്തപുരം: തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍, മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വാക്സിനേഷനായി ആയിരങ്ങള്‍. വലിയ ജനത്തിരക്കാണ് വാക്സിനേഷൻ കേന്ദ്രത്തിലുള്ളത്. പ്രായമായവരടക്കം നിരവധി പേരാണ് ഏറെ നേരമായി വാക്സിനായി കാത്തുനില്‍ക്കുന്നത്. മണിക്കൂറുകളായി കാത്ത് നിൽക്കുന്നവ‍‍‍‍‌‍ർക്കും ഇതുവരെയും വാക്സിൻ കിട്ടിയിട്ടില്ല. തലസ്ഥാന നഗരിയിലെ എറ്റവും പ്രധാനപ്പെട്ട വാക്സിനേഷൻ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ എന്നത് ഏറെ ശ്രദ്ധേയമാണ്. സാമൂഹിക അകലം പാലിക്കുന്നത് പോലും ഉറപ്പാക്കാനാവാത്ത സ്ഥിതിയാണ് ഇവിടെ.

പതിനൊന്ന് മണിക്ക് വാക്സിൻ എടുക്കാൻ സമയം കിട്ടിയവരടക്കം രാവിലെ എട്ട് മണി മുതൽ വന്ന് ക്യൂ നിൽക്കുകയാണ്. ക്യൂവിൽ നിൽക്കുന്ന ഭൂരിഭാ​ഗം ആളുകൾക്കും പത്ത് മണിക്കും പതിനൊന്ന് മണിക്കും ഇടയിലാണ് സമയം നൽകിയിരിക്കുന്നത്. എന്നാല്‍ ജനങ്ങൾ സമയക്രമം പാലിക്കുന്നില്ലെന്നും ആളുകൾ കൂട്ടമായി എത്തുന്നതാണ് പ്രശ്നകാരണമെന്നുമാണ് ഡിഎംഒയുടെ വിശദീകരണം. ഇനി മുതൽ രജിസ്റ്റർ ചെയ്ത സമയത്ത് മാത്രം ആളുകൾ എത്തിയാൽ മതിയെന്നാണ് ഡിഎംഒയുടെ നിർദ്ദേശം. അതേസമയം വാക്സിനേഷന്‍ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും വന്ന പാളിച്ചയാണ് ഇത്തരത്തില്‍ ഒരു ദുരവസ്ഥയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍. വാക്സിനേഷനായി ആയിരങ്ങളുടെ നീണ്ട നിരയാണിവിടെ.video & photo courtesy.