വാക്സിൻ എടുക്കില്ലെന്ന ദുശാഠ്യം; എന്ത് മതപരമായ കാരണങ്ങൾ? എങ്കിൽ ഈ അധ്യാപകർ കുട്ടികളെ പഠിപ്പിക്കണ്ടാ ,കോവിഡ് പടർത്തണ്ടാ … അതാകട്ടെ ഇന്നത്തെ ചിന്താ വിഷയം:
Teachers without single dose of vaccine won’t be allowed in schools: Delhi govt:
Information about COVID-19 Vaccines for Teachers, School Staff, and Childcare WorkersYou can help protect yourself and the people around you by getting a COVID-19 vaccine as soon as you can.Studies show that COVID-19 vaccines are safe and effective.
ഓരോ രക്ഷകർത്താക്കളും മൗനം വെടിഞ്ഞ് ചിന്തിക്കേണ്ട കാര്യമാണിത്. രാജ്യം മുഴുവൻ നിയമം അനുസരിക്കുമ്പോൾ ഒരു ചെറുവിഭാഗം അധ്യാപകർ അന്ധമായ, അമിത മത വിശ്വാസത്തിന്റെ പേരിൽ അല്ലെങ്കിൽ മറ്റെന്തിന്റെ പേരിലായാലും കോവിഡ് വാക്സിൻ എടുക്കാതിരിക്കുന്നത് ഭൂഷണമല്ല. പ്രത്യേകിച്ചും അധ്യാപകർ. എല്ലാവർക്കും മാതൃകയാവേണ്ടവർ.
കോവിഡ് എന്ന മഹാമാരിയെ പിടിച്ചു കെട്ടാൻ ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവർത്തിച്ചും., പൊതുജനം വരുത്തിയ അപാകതകൾക്ക് കനത്ത പിഴ ഏറ്റുവാങ്ങിയും ഇരിക്കുമ്പോഴാണ് ഇതാ മറ്റൊരു കൂട്ടർ..അധ്യാപകർ, സ്കൂൾ തുറക്കാനിരിക്കെ മതപരമായ കാരണങ്ങൾ എന്ന് പറഞ്ഞു വാക്സിൻ എടുക്കാതെ അല്ലെങ്കിൽ എടുക്കില്ലെന്ന മുൻധാരണയോടെ ഇരിക്കുന്നത്. ഒരു തരം ജിഹാദി മനസിന്റെ ബഹിർസ്പുരണമല്ലേ ഇതെന്നു ഇപ്പോൾ തന്നെ പല കോണുകളിൽ നിന്നും ചോദ്യം ഉയർന്നു തുടങ്ങയിട്ടുണ്ട്. ഇപ്പോൾ തന്നെ പല രക്ഷ കർത്താക്കളും പറയുന്നത് വാക്സിൻ എടുക്കാത്ത അധ്യാപകർ കുട്ടികളെ പഠിപ്പിക്കണ്ട എന്നാണ് . അതിനുള്ള ആർജവം വിദ്യാഭ്യാസമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.