വായിൽ വരുന്നത് കോതയ്ക്ക് പാട്ടെന്നപോലെ :

വായിൽ വരുന്നത് കോതയ്ക്ക് പാട്ടെന്നപോലെ :

വായിൽ വരുന്നത് കോതയ്ക്ക് പാട്ടെന്നപോലെ :

വേണ്ടിവന്നാൽ ഇ ഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്നുവരെ വീരവാദം മുഴക്കിയയിടത്തു …
ദേ കിടക്കുന്നു …… ഇ ഡി യ്ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ടു എഫ് ഐ ആർ ഉം  ഹൈക്കോടതി റദ്ദാക്കി;  തിരിച്ചടിയിൽ സർക്കാർ ….

കൊച്ചി : എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച്, എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനെതിരെ ഇ ഡി നൽകിയ ഹർജിയിൽ , ക്രൈം ബ്രാഞ്ച് എഫ് ഐ ആർ റദ്ദാക്കി ഹൈകോടതി .ഇത് സർക്കാരിനെ തന്നെ ആശങ്കയിൽ ആക്കിയ കനത്ത തിരിച്ചടിയും ആക്കിയിരിക്കുകയാണ്.

എന്തെന്നാൽ കേസെടുത്ത പോലീസിനെതിരെ ബദൽ കേസ് എടുക്കാനുള്ള നീക്കത്തിലാണ് ഇ ഡി എന്നാണ് ലഭ്യമായ റിപോർട്ടുകൾ. ഇതോടെ ഇങ്ങനെ ഒരു കേസ് എടുക്കാൻ {കള്ളകേസ് എടുക്കാൻ എന്ന് പറയുന്നതാകും ശെരി } കൂട്ടുനിന്ന പോലീസ് അസോസിയേഷൻ നേതാവ് , വനിതാ പോലീസിന്റെ മൊഴി എടുത്ത സൈബർ സെൽ എസ്‌ പി, ചില ജയിൽ ഉദ്യോഗസ്ഥർ , ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ആകുമോ മറു കേസ് എന്ന ആശങ്കയിൽ ആണ് പൊലീസിലെ ഉന്നതർ തന്നെയും .

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാൻ സ്വപ്നയെ ഭീക്ഷണിപ്പെടുത്തിയെന്ന വനിതാ പോലീസ്‌കാരിയുടെ മൊഴിയിലും, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ തന്നെ പീഡിപ്പിക്കുന്നതായുള്ള സ്വർണക്കടത്തു പ്രതി സന്ദീപ് നായരുടെ കത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇ ഡിക്കെതിരെ രണ്ടു കേസുകൾ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തത് .അതാണിപ്പോൾ ചക്കിനു വച്ചതു കൊക്കിനു കൊണ്ടെന്ന പോലെ വന്നു ഭവിച്ചിരിക്കുന്നത് അപ്പോൾ പിന്നെ ക്രൈം ബ്രാഞ്ചിന്റെ കഥ പറയാനുമില്ല.

ഒരു സുപ്രധാന അന്വേഷണ ഏജൻസിയുടെ കണ്ടെത്തലിനെതിരെ മറ്റൊരു ഏജൻസി കേസ് എടുക്കുന്നത് ചട്ട വിരുദ്ധവും, ഇവിടെ ക്രൈം ബ്രാഞ്ചിന്റെ ഉദ്ദേശം തന്നെ ദുരുദ്ദേശ പരമെന്നും ചൂണ്ടിക്കാട്ടിയാണ് ഇ ഡി വാദിച്ചത് .ഇവിടെ സംസ്ഥാന സർക്കാരിന് വേണ്ടി വഴിവിട്ടുള്ള കേസ് എടുപ്പാണ് നടന്നത് .അത് കേസ് അന്വേഷണം ഉന്നതറിലേക്കു എത്താതിരിക്കാനുള്ള അടവായിരുന്നു. അതിനായ് ക്രൈം ബ്രാഞ്ച് ഇ ഡി ക്കെതിരെ കള്ള കഥകൾ മെനയുകയായിരുന്നു. പ്രതികളോട് കോടതി പലതവണ ചോദിച്ചപ്പോഴും ഭീക്ഷണിപ്പെടുത്തിയിട്ടില്ലന്നായിരുന്നു അവരുടെ മറുപടി .എന്നാൽ എട്ടു മാസത്തിനു ശേഷം പരാതിയുമായി വന്നതിനു പിന്നിൽ ഉന്നതരുടെ പ്രേരണ ഉണ്ടെന്നാണ് ഇ ഡി കോടതിയിൽ വാദിച്ചത് .