മുംബൈ: വായു ചുഴലിക്കാറ്റിനെ തുടർന്നുള്ള ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു. മുംബൈയിൽ അതിശക്തമായി വീശിയ വായു ചുഴലിക്കാറ്റിൽ ഹോർഡിങ് തകർന്ന് വീണു ധുകർ നർവേകർ എന്ന കാൽനടയാത്രികനാണ് മരണപ്പെട്ടത്. വായു ചുഴലിക്കാറ്റിനെ തുടർന്നുള്ള ആദ്യത്തെ മരണമാണിത്.രണ്ട് പേർക്ക് പരിക്കേറ്റു. ചർച്ച് ഗേറ്റ് റെയിൽവെ സ്റ്റേഷന് സമീപത്ത് കൂടി ഇദ്ദേഹം നടന്നുപോകവേ
മ്യൂറൽ പെയിന്റിങിന്റെ കൂറ്റൻ ബോർഡ് താഴേക്ക് പതിച്ചാണ് അപകടം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.