വാരണാസിയിൽ ഗംഗാ നദിക്ക് കുറുകെ പുതിയ റെയിൽ-റോഡ് പാലം ; അംഗീകാരം നൽകി മോദി സർക്കാർ:

വാരണാസിയിൽ ഗംഗാ നദിക്ക് കുറുകെ പുതിയ റെയിൽ-റോഡ് പാലം ; അംഗീകാരം നൽകി മോദി സർക്കാർ:

വാരണാസിയിൽ ഗംഗാ നദിക്ക് കുറുകെ പുതിയ റെയിൽ-റോഡ് പാലം ; അംഗീകാരം നൽകി മോദി സർക്കാർ:

ന്യൂഡൽഹി : വാരണാസിയിൽ പുതിയ റെയിൽ-റോഡ് പാലം നിർമ്മിക്കാൻ അംഗീകാരം നൽകി കേന്ദ്രസർക്കാർ. ഗംഗാ നദിക്ക് കുറുകെയാണ് പുതിയ റെയിൽ-റോഡ് പാലം നിർമ്മിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നായിരിക്കും ഈ പുതിയ റെയിൽ-റോഡ് പാലമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.2,642 കോടി രൂപ ചെലവിലായിരിക്കും പദ്ധതി പൂർത്തീകരിക്കുക. 137 വർഷം പഴക്കമുള്ള മാളവ്യ പാലത്തിന് ബദലായാണ് പുതിയപാലം

അടിയിലത്തെ ഡെക്കിൽ നാല് റെയിൽവേ ലൈനുകളും, മുകളിലത്തെ ഡെക്കിൽ ആറ് വരി ഹൈവേയും ആയിട്ടായിരിക്കും വാരണാസിയിലെ പുതിയ റോഡ് പാലം പൂർത്തിയാകുന്നത്.ടൂറിസം, വ്യാവസായിക രംഗത്ത് കനത്ത തിരക്ക് അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ പുതിയ പദ്ധതി ഏറെ ഫലപ്രദമാകും എന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി മോദിയുടെ പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.News Deask Kaladwani News, 8921945001: