സാധാരണക്കാരൻ ഓവർസ്പീഡ് ആയിപ്പോയാൽ കനത്ത പിഴ അടയ്ക്കേണ്ട അവസ്ഥ..എന്നാൽ മന്ത്രിമാരും മുഖ്യമന്ത്രിയും പായുന്ന മരണപ്പാച്ചിലിനു യാതൊരു പിഴയും ഇല്ല.മോട്ടോർവാഹന വകുപ്പ് അധികൃതരുടെ മുന്നിലൂടെയാണ് ഈ യാത്രയൊക്കെ നടത്തുന്നതും..അതുപോലെതന്നെയാണ് സീറ്റ് ബെൽറ്റിന്റെ അവസ്ഥയും.
കൂളിംഗ് പേപ്പർ അല്ലെങ്കിൽ കർട്ടൻ പോലുമോ ഇട്ട് വാഹനം ഓടിക്കരുതെന്നാണ് നിയമം.പക്ഷെ ഒട്ടുമിക്ക മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ അത്തരത്തിലാണ് ഓടുന്നത്..അതിനൊന്നും പിഴ ചുമത്തുന്നതായി ആർക്കും അറിവില്ല..നിയമം എല്ലാവർക്കും ഒരുപോലെയാണ് എന്നാൽ പിഴയുടെ പേരിൽ കുതിരകയറുന്നത് സാധാരണക്കാരായ പൊതുജനങ്ങളോട് മാത്രമാണ്..
ചുരുക്കത്തിൽ ഒരു നിയമം രണ്ടുരീതിയിലാണ് നടപ്പാക്കുന്നത്..സാധാരണക്കാരനോട് ഒരു അനുകമ്പയും ഇല്ല..മന്ത്രിമാർക്കും മറ്റുദ്യോഗസ്ഥർക്കും എന്തുമാകാമെന്ന നിയമമാണ് മാറേണ്ടത്..നിയമം എല്ലാവർക്കും ഒരേപോലെ ബാധകം
വാഹനത്തിനു ഫൈൻ വാങ്ങുന്നു,സെസ്സ് വാങ്ങുന്നു കൂടാതെ ഓരോ വഴിയിലും പിരിവുകൾ വേറെയും..പക്ഷെ റോഡിലെ കുഴികളിൽ പൊലിയുന്ന ജീവനുകൾക്ക് യാതൊരു വിലയും കല്പിക്കുന്നതുമില്ല…മഴമാറിയാൽ കുഴികൾ അടയ്ക്കുമെന്ന് പറയപ്പെടുന്നു..അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച ഗ്യാരണ്ടി ഉള്ള റോഡുകൾ പോലും സഞ്ചാരയോഗ്യമല്ലാതാകുമ്പോൾ അഴിമതിയാണ് കളംനിറഞ്ഞാടുന്നതെന്നാണ് പൊതുജനസംസാരം….