മലപ്പുറം: വിദ്യാര്‍ത്ഥിയെയും സഹോദരനെയും സ്വകാര്യബസ് സ്റ്റോപ്പില്‍ ഇറക്കാതെ പോയെന്ന പരാതിയില്‍ ശക്തമായ നടപടിയെടുത്ത് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്. വിദ്യാര്‍ഥിയെ സ്റ്റോപ്പില്‍ ഇറക്കാതെ പോയ സ്വകാര്യ ബസ് കണ്ടക്ടര്‍ 10 ദിവസം ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യണമെന്നാണ് കളക്ടറുടെ ഉത്തരവ്. വിദ്യാര്‍ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സഹാനുഭൂതിയില്ലായ്മയ്ക്ക് കളക്ടര്‍ നല്‍കിയ എട്ടിന്റെ പണിക്ക് സോഷ്യല്‍ മീഡിയയിലിപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.
ചൊവാഴ്ച വൈകിട്ട് മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ നടന്ന സംഭവത്തില്‍ പരാതി ലഭിച്ച ഉടനെ തന്നെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മലപ്പുറം ആര്‍ ടി ഒ നടത്തിയ അന്വേഷണത്തില്‍ ബസ്സിലെ കണ്ടക്ടര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കൊറമ്പയില്‍ എന്ന ബസ് മലപ്പുറം ആര്‍ ടി ഒയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. ബസിലെ കണ്ടക്ടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കി പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ തീരുമാനിക്കുകയായിരുന്നു.(കടപ്പാട്..ഈസ്റ്റ് കോസ്ററ് ഡെയിലി )