വിദ്വേഷ പ്രസ്താവനയുമായി അസദുദ്ദീൻ ഒവൈസി: പരാതി നൽകി ഹിന്ദുസേന:
ഭഗവാൻ ശ്രീരാമനെതിരെ വിദ്വേഷം പടർത്തുന്നുവെന്ന് ആരോപിച്ച് ലോകസഭ എം.പി അസദുദ്ദീൻ ഒവൈസിക്കെതിരെയും ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിനെതിരെയും പരാതി നൽകി ഹിന്ദു സേന.ഓൾ ഇന്ത്യ കൗൺസിൽ ഫോർ യൂണിറ്റി ഓഫ് മുസ്ലിംസിന്റെ തലവൻ കൂടിയായ അസദുദ്ദീൻ ഒവൈസി ഹിന്ദു സമൂഹത്തിനെതിരെയും ശ്രീരാമന്റെ ജന്മസ്ഥലത്തിനെതിരെയും വിദ്വേഷം പടർത്തുന്ന പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ചാണ് ഹിന്ദുസേന ഡൽഹി പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
ബാബറി മസ്ജിദ് ആയിരുന്നു, അത് ഇപ്പോഴും എപ്പോഴും മസ്ജിദ് തന്നെയായിരിക്കുമെന്നാണ് രാമക്ഷേത്രത്തിന് ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് അസാദുദ്ദീൻ ഒവൈസി ട്വിറ്ററിൽ കുറിച്ചത്.ഇതിനു സമാനമായ രീതിയിൽ തന്നെയായിരുന്നു ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ ട്വീറ്റും.ഈ പ്രസ്താവനകൾ 2019 -ലെ രാമക്ഷേത്ര നിർമാണത്തെ അനുകൂലിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ മാനിക്കാതിരിക്കലാണെന്നും ഹിന്ദുസേനയുടെ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.