തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ ഡിജിപി ഋഷിരാജ് സിംഗ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തടവുകാരുടെ പരാതി കണക്കിലെടുത്ത് 3 പേരെ സസ്പെന്‍ഡ് ചെയ്യുകയും 38 പേരെ സ്ഥലം മാറ്റുകയും ചെയ്തു.
ജയിലിലെത്തിയ ഋഷിരാജ് സിംഗ് തടവുകാരെ നേരില്‍ കണ്ടാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നു എന്ന് വ്യാപകമായി തടവുകാര്‍ പരാതി ഉന്നയിച്ചപ്പോള്‍ അദ്ദേഹം ജയില്‍ ഡോക്ടറുടെ പരിശോധന റിപ്പോര്‍ട്ട് തേടുകയും വെല്‍ഫയര്‍ ഓഫീസര്‍മാരുടെ മൊഴിയെടുക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് 3 ഉദ്യോഗസ്ഥരെ അപ്പോള്‍ തന്നെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ബാക്കിയുള്ളവരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഉച്ചക്ക് ശേഷം പുറത്തിറങ്ങി. (കടപ്പാട്:ജനം)