വിവാഹം രഹസ്യമായി നടത്തണമെന്ന് ചിലര്‍ ചിന്തിക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യത്തിന് സാധ്യത, സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്’: സ്പെഷല്‍ മാരേജ് ആക്ട് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ കെസിബിസി:
സ്പെഷല്‍ മാരേജ് ആക്ട് സംബന്ധിച്ച രജിസ്ട്രേഷന് വകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ കെസിബിസി രംഗത്ത്. സ്പെഷല്‍ മാര്യേജ് ആക്ടിനെ ദുരുപയോഗം ചെയ്യാനുള്ള നീക്കത്തിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുതെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മിശ്ര വിവാഹം സംബന്ധിച്ച നോട്ടിസ് രജിസ്ട്രേഷന് വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് നിര്‍ത്തലാക്കി കൊണ്ട് കഴിഞ്ഞ ദിവസമാണ് മന്ത്രി ജി സുധാകരന്റെ ഓഫിസില്‍ നിന്ന് ഉത്തരവ് പുറത്തിറക്കിയത്.
മിശ്രവിവാഹിരാവുന്നവരുടെ വിവരങ്ങള്‍ വെബ് സൈറ്റില്‍ നിന്നെടുത്ത് കുപ്രചരണം നടത്തുന്നുവെന്ന ഒരു യുവാവിന്റെ പരാതിയ്ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്. വിവാഹവിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതാണ് പരാതിക്കിടയാക്കിയതെന്ന് കെസിബിസി ചൂണ്ടിക്കാട്ടുന്നു. വിവാഹ വിവരം രഹസ്യമായ ഒന്നല്ല. മാതാപിതാക്കളോ ബന്ധുക്കളോ അറിയാതെ വിവാഹം നടത്തുന്നുവെന്ന് ചിലര്‍ ചിന്തിക്കുന്നുവെങ്കില്‍ അത് നിഗൂഢമായ ലക്ഷ്യങ്ങള്‍ ഉണ്ടാകാണ് സാധ്യത. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന പ്രണയ കുരുക്കും, സ്ത്രീ പീഢനവും കാണാത്തവരാണ് ഇതിന് പിന്നിലെന്നും കെസിബിസി ആരോപിക്കുന്നു.
വിവാഹ നോട്ടിസ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നത് ഒഴിവാക്കാനാകാത്ത കാര്യമാണെന്നും മിശ്ര വിവാഹങ്ങളിലും, രഹസ്യവിവാഹങ്ങളിലും ദുരുദ്ദേശമുണ്ടാവാനുള്ള സാധ്യത കൂടുതലായിരിക്കുകയാണെന്നും കെസിബിസി ആരോപിക്കുന്നു.
ലൗവ് ജിഹാദ് പോലുള്ള ആരോപണങ്ങള്‍ കേരളത്തില്‍ ശക്തമായതിന് പിന്നാലെ അത്തരക്കാരെ സഹായിക്കുന്നതാണ് കേരള സര്‍ക്കാരിന്റെ നടപടിയെന്ന ആക്ഷേപം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിറകെയാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെസിബിസി രംഗത്തെത്തിയത്. ഇനി മുതല്‍ വിവാഹ നോട്ടിസ് രജിസ്ട്രേഷന് ഓഫിസിന് പുറത്ത് നോട്ടിസില്‍ ബോര്‍ഡില്‍ പതിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. വീട്ടുകാരില്‍ നിന്ന് മറച്ച് രഹസ്യമായി വിവാഹം കഴിക്കാനെത്തുന്നവര്‍ നോട്ടിസില്‍ ബോര്‍ഡില്‍ നോട്ടിസ് പതിച്ച് കളഞ്ഞയുടന് പറിച്ചു കളയുന്ന സംഭവങ്ങള്‍ പരാതിയായി ഉയര്‍ന്നിരുന്നു.courtesy..brave india.