വെട്ടുകിളിയുടെ ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വാർത്ത. വിളകള്‍ നശിപ്പിക്കുന്ന വെട്ടുകിളികളുടെ വൻതോതിലുള്ള ആക്രമണം ഇല്ലാതാക്കാനാണ് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
വെട്ടുകിളികള്‍ എല്ലാ തരത്തിലുള്ള സസ്യങ്ങളെയും ആഹാരമാക്കും.10 ആനകള്‍ക്ക് വേണ്ട ഭക്ഷണം ഈ കിളികളുടെ സംഘം ഒരു ദിവസം കൊണ്ട് തിന്നു തീര്‍ക്കും. കൂട്ടത്തോടെ വന്നിരുന്നാല്‍ അവയുടെ ഭാരം മൂലം ചെടികള്‍ നശിച്ചു പോകുമെന്ന് കര്‍ഷകര്‍ പറയുന്നു.
പകല്‍ സമയങ്ങളില്‍ പാടങ്ങളിലും കൃഷിയിടങ്ങളിലും പറന്നു നടക്കുന്ന പ്രാണികള്‍, രാത്രിയില്‍ സസ്യങ്ങളിലും ഇരിക്കും. ഇവയെ ഓടിക്കാന്‍ ചെണ്ട കൊട്ടുകയും മറ്റ് ശബ്ദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രയോജനം ഇല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.courtesy