വ്യാജപ്രചാരണം നടത്തിയതിന് ; മലപ്പുറം സ്വദേശി സക്കീർ അറസ്റ്റിൽ:
മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേയ്ക്ക് പോകാൻ യാത്രാസൗകര്യം ഏര്‍പ്പെടുത്തിയെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിലായി.മലപ്പുറം ഇടവണ്ണയിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് ഷെരീഫാണ് ഇന്ന് അറസ്റ്റിലായത്. ഇന്നലെ അറസ്റ്റിലായ ഇടവണ്ണയിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി അലീഷ് സക്കീറാണ് അറസ്റ്റിലായ മറ്റൊരാൾ.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് പോകാന്‍ തിങ്കളാഴ്ച രാത്രി ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്നായിരുന്നു സാക്കിർ പ്രചാരണം നടത്തിയത്. ഇത് വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
ഭക്ഷണവും വെള്ളവും ലഭ്യമാക്കണമെന്നും വീടുകളിലേക്ക് മടങ്ങാനുള്ള സൗകര്യം ഏര്‍പ്പാടുചെയ്യണമെന്നും ആവശ്യപ്പെട്ട് കോട്ടയം പായിപ്പാട് നൂറു കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ റോഡ് ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ച മലപ്പുറം സ്വദേശികളെ അറസ്റ്റ് ചെയ്തത്.