വർക്കല; ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെ കാപ്പിൽ പൊഴിയോട് ചേർന്ന കടലിൽ കൂട്ടുകാരുമൊത്ത് നീന്താനിറങ്ങിയവരിൽ അനിൽകുമാർ (28 )കാണാതാവുകയായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.ഇന്ന് രാവിലെ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
:പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ടുനല്കുന്നതാണ് എന്ന് പോലീസ് അറിയിച്ചു.തമിഴ്‌നാട്ടിൽ സ്ഥിരതാമസമാക്കിയ അനിൽകുമാർ കോയമ്പത്ത്തൂരുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകനാണ് .പാരിപ്പള്ളിയിലുള്ള ബന്ധുവീട്ടിൽ ഓണവുമായി ബന്ധപ്പെട്ട് എത്തിയതാണ് ഇയാൾ.അവിവാഹിതനാണ് അനിൽകുമാർ.