ന്യൂഡൽഹി : ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെയുള്ള സ്വകാര്യ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും . എൻ കെ പ്രേമചന്ദ്രൻ എം പി യാണ് സ്വകാര്യ ബിൽ അവതരിപ്പിക്കാൻ അനുമതി തേടിയത് .പതിനേഴാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്. ശബരിമലയിൽ മുൻസ്ഥിതി തുടരണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബിൽ .ഇതു കൂടാതെ മുത്വലാഖ് ,ഇ എസ് ഐ , തൊഴിലുറപ്പ് , സർഫാസി നിയമഭേദദഗതി ബില്ലുകളും ഇന്ന് പാർലമെന്റിന്റെ പരിഗണനയിൽ വരും .