ശബരിമല തീർത്ഥാടനത്തെ പണം പിടുങ്ങാനുള്ള ഉപാധിയായി കാണരുതെന്ന് സർക്കാരിനോട് പൊതുസമൂഹം:

ശബരിമല  തീർത്ഥാടനത്തെ പണം പിടുങ്ങാനുള്ള  ഉപാധിയായി കാണരുതെന്ന് സർക്കാരിനോട് പൊതുസമൂഹം:

ശബരിമല തീർത്ഥാടനത്തെ പണം പിടുങ്ങാനുള്ള ഉപാധിയായി കാണരുതെന്ന് സർക്കാരിനോട് പൊതുസമൂഹം:

കോവിഡിന്റെ മറവിൽ 144 ഉം മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി തീർത്ഥാടനത്തെ ഒരു വരുമാനസ്രോതസ്സാക്കാനുള്ള സർക്കാർ നീക്കത്തിൽ ഭക്തജന സമൂഹത്തിന്റെ എതിർപ്പ് .അവരുടെ അനുഷ്ട്ടാന മൂല്യങ്ങളെ കാറ്റിൽപ്പറത്തിയുള്ള സമീപനത്തിന്റെ ലക്‌ഷ്യം ധനമാർഗ്ഗമല്ലെകിൽ പിന്നെ എന്താണെന്ന ചോദ്യമാണുയരുന്നത്. ഭക്തജനങ്ങളെ സഹായിക്കും വിധമായിരിക്കണം നിയന്ത്രണങ്ങളെന്നും അവർ പറയുന്നു.ഇപ്പോഴത്തെ രീതിയിൽ പമ്പാസ്‌നാനം, ബലിതര്‍പ്പണം, നെയ്യഭിഷേകം തുടങ്ങിയവക്കൊന്നും അവസരമില്ലെന്നാണറിവ്. അതില്ലാതെയുള്ള ഏതു നിയന്ത്രണവും എന്തിന്റെ പേരിലായാലും വിശ്വാസപ്രമാണങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമെതിരാണ്. വിശ്വാസികളുടെ ദര്‍ശനസ്വാതന്ത്ര്യത്തെ വിറ്റു കാശാക്കുന്ന ഏർപ്പാടായി മാറരുതെന്നാണ് ഞങ്ങൾക്കും പറയാനുള്ളത്.