ശബരിമല; പാത്രങ്ങള്‍ വാങ്ങിയതിലെ 1.81 കോടിയുടെ അഴിമതി അന്വേഷണം ; ദേവസ്വം ബോര്‍ഡ് മുന്‍സെക്രട്ടറി വി എസ് ജയകുമാറിനെതിരെ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്…

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് മുന്‍സെക്രട്ടറി വി എസ് ജയകുമാറിനെതിരെ നടന്ന അന്വേഷണത്തിൽ ശബരിമലയിൽ പാത്രങ്ങൾ വാങ്ങിയതിൽ 1.81 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

2013 -14 , 2014-15 ൽ ശബരിമല ദേവസ്വം എക്സിക്യൂട്ടൂവ് അംഗമായിരുന്നപ്പോഴും തുടര്‍ന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും വിജയകുമാര്‍ നടത്തിയ എട്ട് ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏഴും തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന് റിപ്പോര്‍ട്ട് കൈമാറി. തുടർനടപടികൾ ദേവസ്വം ബോർഡ് തീരുമാനിക്കും.

പുതിയ പാത്രങ്ങള്‍ വീണ്ടും വാങ്ങിയതായി കാണിച്ച്‌ വ്യാജ ബില്ലുകള്‍ ഹാജരാക്കിയാണ് അഴിമതി നടത്തിയത്. ഇതുവഴി അവിഹിത നേട്ടമുണ്ടാക്കിയെന്നും ബോര്‍ഡിന് ഭീമമായ നഷ്ടം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മാത്രവുമല്ല ഓഡിറ്റ് സമയത്ത് റെക്കോര്‍ഡുകള്‍ മറച്ചുവെച്ചും അഴിമതിക്കാധാരമായ തെളിവുകള്‍ നശിപ്പിച്ചതായുമുള്ള ആരോപണങ്ങള്‍ ശരിയെന്നും കണ്ടെത്തി. 37 ദിവസത്തെ തെളിവെടുപ്പിനും വാദം കേള്‍ക്കലിനും ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മുന്‍ ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ സഹോദരനാണ് ജയകുമാര്‍.