ശിവകുമാറിന്റെ ബിനാമിയുടെ ലോക്കറില്‍ നിന്ന് വിജിലൻസ്155 പവന്‍ കണ്ടെത്തി:

ശിവകുമാറിന്റെ ബിനാമിയുടെ ലോക്കറില്‍ നിന്ന് വിജിലൻസ്155 പവന്‍ കണ്ടെത്തി:

ശിവകുമാറിന്റെ ബിനാമിയുടെ ലോക്കറില്‍ നിന്ന് വിജിലൻസ്155 പവന്‍ കണ്ടെത്തി:

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ ബിനാമി ഹരികുമാറിന്റെ ലോക്കറില്‍ നിന്ന് വിജിലന്‍സ് സ്വര്‍ണം കണ്ടെടുത്തു. 155 പവന്‍ സ്വര്‍ണ്ണമാണ് വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെടുത്തത്. പുത്തന്‍ ചന്തയിലുള്ള കനറാ ബാങ്കിലെ ലോക്കറില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു . ഇതിനിടെ ലോക്കറിന്റെ താക്കോല്‍ ചോദിച്ചെങ്കിലും കാണാനില്ലെന്നായിരുന്നു മറുപടി. ഇതില്‍ സംശയം തോന്നിയാണ് വിജിലന്‍സ് സംഘം ലോക്കര്‍ തുറന്ന് പരിശോധിച്ചത്.