ശിവശങ്കറിന്റെ അറസ്റ്റ് ;ശിവശങ്കറെ ഒളിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും പൊളിച്ച് അന്വേഷണ ഏജൻസികൾ :
സ്വർണ്ണ കള്ളക്കടത്ത് പ്രതിയായ സ്വപ്നയെ, സർക്കാർ ഒത്താശയോടെ ഇരുചെവിയറിയാതെ ബാംഗളൂരിൽ എത്തിച്ച പോലെ ശിവശങ്കറെയും കടത്താമെന്ന പൂതിയിലായിരുന്ന സർക്കാരിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ലഭിച്ച തിരിച്ചടിയാണ് …ഒരുപക്ഷെ ശിവശങ്കറിന് ജാമ്യം നിഷേധിച്ച് ,കണ്ണടച്ച് തുറക്കുന്നതിനകം തന്നെ അന്വേഷണ ഏജൻസികൾ അയാളെ പൊക്കിയത് . അറസ്റ്റ് വിഷയത്തിൽ അയാൾ ദയ അർഹിക്കുന്നുമില്ല. കള്ളക്കടത്തും ദേശവിരുദ്ധ പ്രവൃത്തികൾ നടത്തിയിട്ടും അയാൾ ഒളിച്ചോടാനുള്ള അടവുകളാണ് അവസാനം വരെ പയറ്റിയതെന്നതും പൊതുസമൂഹം കണ്ടതാണ്.
എന്തക്രമവും അഴിമതിയും നടന്നാലും, കോടികൾ കട്ടുമുടിച്ചാലും ,അഴിമതി നടത്തിയാലും, ദേശവിരുദ്ധ പ്രവൃത്തികൾ നടത്തിയാലും ഇവിടെ ഒരു നടപടിയുമുണ്ടാകുന്നില്ല.ഇതൊക്കെ നടത്തുന്നവരെ പിന്തുണക്കുന്ന സമീപനമാണ് പല രാഷ്ട്രീയ പാർട്ടികളും എടുക്കുന്നതെന്ന് എപ്പോൾ പൊതുസമൂഹം തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്നു.സർക്കാർ സംവിധാനമാകട്ടെ തെളിവ് താ എന്ന് പറയുമെങ്കിലും കാര്യത്തോടടുക്കുമ്പോൾ എനിക്കൊന്നുമറിയില്ല എന്ന് പറഞ്ഞൊഴിയുകയും ചെയ്യുന്ന അവസ്ഥയിലും. അതെന്തായാലും ഒടുവിൽ രാഷ്ട്രീയ കുതന്ത്രങ്ങളെ പൊളിച്ചടുക്കിയ അന്വേഷണ ഏജൻസികൾക്ക് അഭനന്ദനങ്ങൾ .
വാൽക്കഷണം:കള്ളക്കടത്തും, ദേശവിരുദ്ധ പ്രവർത്തനങ്ങളോടൊപ്പം ഒന്നുമില്ലാതിരുന്ന രാഷ്ട്രീയക്കാരുടെ ദശകോടികളുടെ ആസ്തികളും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവും ഇപ്പോൾ പൊതുജനങ്ങൾക്കിടയിൽ ശക്തമാവുകയാണ്.