ശൈശവ വിവാഹം തടയണം, വ്യക്തി നിയമങ്ങൾ കൊണ്ട് ഇല്ലാതാക്കാനാകില്ല; കർശന നിർദേശവുമായി സുപ്രീം കോടതി:

ശൈശവ വിവാഹം തടയണം, വ്യക്തി നിയമങ്ങൾ കൊണ്ട് ഇല്ലാതാക്കാനാകില്ല; കർശന നിർദേശവുമായി സുപ്രീം കോടതി:

ശൈശവ വിവാഹം തടയണം, വ്യക്തി നിയമങ്ങൾ കൊണ്ട് ഇല്ലാതാക്കാനാകില്ല; കർശന നിർദേശവുമായി സുപ്രീം കോടതി:

രാജ്യത്തെ ശൈശവ വിവാഹ നിരോധന നിയമം വ്യക്തിനിയമങ്ങൾ കൊണ്ട് ഇല്ലാതാക്കാനാകില്ലെന്ന് സുപ്രീം കോടതി:

ന്യൂഡൽഹി: രാജ്യത്തെ ശൈശവ വിവാഹ നിരോധന നിയമം വ്യക്തിനിയമങ്ങൾ കൊണ്ട് ഇല്ലാതാക്കാനാകില്ലെന്നും ശൈശവ വിവാഹങ്ങൾ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ലംഘിക്കുന്നു എന്നുമുള്ള നിരീക്ഷണവുമായി സുപ്രീം കോടതി. ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ചു.

ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള നിയമത്തെ വ്യക്തിനിയമം കൊണ്ട് മുരടിപ്പിക്കാനാകില്ലെന്ന് വിധി വായിച്ചുകൊണ്ട് ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അവരുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൻറെ ലംഘനമാണ് ഇത്തരം വിവാഹങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. ശൈശവവിവാഹം തടയുന്നതിനും, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനും അധികാരികൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ശൈശവ വിവാഹ നിരോധന നിയമത്തിന് ചില പ്രശ്‌നങ്ങൾ ഉണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വിവിധ സമുദായങ്ങളിൽപെട്ടവർ ഒന്നിച്ച് നിന്നുകൊണ്ട് ശൈശവ വിവാഹം തടയേണ്ടതുണ്ട്. ശൈശവ വിവാഹത്തിനെതിരെ സമൂഹത്തിൽ കൃത്യമായ അവബോധം വളർത്തി എടുത്ത് എല്ലാ സമുദായങ്ങളും ഒന്നിച്ചു നിന്നാൽ മാത്രമേ ഇത്തരം നിയമങ്ങൾ വിജയിക്കുകയുള്ളൂവെന്നും കോടതി ഊന്നിപ്പറഞ്ഞു.ദാരിദ്ര്യം, ലിംഗഭേദം, അസമത്വം, വിദ്യാഭ്യാസമില്ലായ്മ തുടങ്ങിയ ശൈശവ വിവാഹത്തിൻ്റെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം വിവിധ സമുദായങ്ങളുടെ തനതായ സാഹചര്യങ്ങൾക്കനുസൃതമായി പ്രതിരോധ തന്ത്രങ്ങൾ രൂപപ്പെടുത്തണമെന്നും വിധിയിൽ പറയുന്നു. ശൈശവ വിവാഹത്തിനെതിരെ അവബോധം നടത്താൻ നിയമപാലകർക്ക് കൃത്യമായ പരിശീലനം നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി.“വളരെ വിപുലമായ” സാമൂഹ്യശാസ്ത്ര വിശകലനമാണ് വിധിയിൽ നടത്തിയതെന്ന് ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു.News Desk Kaladwani News..8921945001: