ന്യൂഡൽഹി ; അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഭൗതിക ദേഹം ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡൽഹിയിലെ വസതിയിലേക്ക് മാറ്റി . വിവരം അറിഞ്ഞെത്തിയ ജനങ്ങളെ നിയന്ത്രിക്കാനാകാതെ പൊലീസും ഏറെ ബുദ്ധിമുട്ടി .മരണ വാർത്ത പുറത്തു വന്ന് അൽപ്പ സമയത്തിനകം തന്നെ ആശുപത്രിയും പരിസരങ്ങളും ജനക്കൂട്ടം നിറഞ്ഞിരുന്നു .
ഡൽഹി മുഖ്യമന്ത്രിയായിരിക്കെ സുഷമയുടെ വൈദഗ്ദ്യവും ,കരുതലും അടുത്തറിഞ്ഞ ഡൽഹിവാസികൾക്ക് സുഷമയുടെ വേർപാട് താങ്ങാനാകാത്തതായി . ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ടോടെ ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ച സുഷമ സ്വരാജിന്റെ നില രാത്രിയോടെ ഗുരുതരമാകുകയായിരുന്നു .വൃക്ക രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുഷമ സ്വരാജ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും വിധേയായിരുന്നു .