ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി:

ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി:

ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി:

ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനാരായണ ഗുരുവിന്‍റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ദേശ സ്നേഹത്തിന് ആധ്യാത്മികമായ ഉയരം നൽകുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്‍റെ ദർശനം ആത്മനിർഭർ ഭാരതിന് വഴികാട്ടിയായി അദ്ദേഹം കൂട്ടിച്ചേർത്തു.

ദൽഹിയിൽ ശിവഗിരി തീർത്ഥാടനത്തിൻറെ നവതി ആഘോഷവും ബ്രഹ്മവിദ്യാലയത്തിന്‍റെ കനകജൂബിലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു നരേന്ദ്ര മോദി.

ആധുനികതയ്ക്കായി ഗുരു വാദിച്ചപ്പോഴും ഭാരതീയ സംസ്ക്കാരത്തെയും ആദ്ധ്യാത്മിക മൂല്യങ്ങളെയും അദ്ദേഹം ശക്തിപ്പെടുത്തി. ശിവഗിരിയടക്കമുള്ള സ്ഥലങ്ങള്‍ ഏകഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന്‍റെ പ്രതിഷ്ഠാ സ്ഥാനമാണ്. ഗുരുവിന്‍റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായി മാറി. വര്‍ക്കലയെ

ദക്ഷിണകാശിയെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ സെക്രട്ടറി ഋതംഭരാനന്ദ തുടങ്ങിയവരും പങ്കെടുത്തു.