ശ്രീലങ്കയിലെ ക്രിസ്തീയ ആരാധനാലയം ,ഹോട്ടൽ തുടങ്ങി വിവിധയിടങ്ങളിൽ ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ ഒന്നാകെ രംഗത്തെത്തിയെങ്കിലും,ഭീകരാക്രമണക്കേസിലെ അന്വേഷണത്തിലെ ചില നിരീക്ഷണങ്ങൾ കേരളത്തെ ആശങ്കപ്പെടുത്തുന്നു.അതെ…!!! എന്താണോ നാം ഭയപ്പെട്ടിരുന്നത് അത് തന്നെ സംഭവിച്ചിരിക്കുന്നു..?കേരളത്തിൽ ഐസിസ് റിക്രൂട്ട്‌മെന്റ് നടന്നിട്ടും നമ്മുടെ പ്രമുഖ മലയാളം പത്രങ്ങളോ ചാനലുകളോ ഒന്നുമറിഞ്ഞുമില്ല..കണ്ടതുമില്ല..? മാറിമാറി വരുന്ന ഇടതുവലതു സർക്കാരുകളുടെ പ്രീണനനയം മൂലം കേരളത്തിലെ കുറേപേരെയെങ്കിലും ഭീകരരുടെ താവളത്തിലേയ്ക്ക് കൊണ്ടെത്തിക്കാനായി….!ഭീകരർക്ക് പ്രത്യേക പാക്കേജ്ഉം ഇളവും നൽകുമെന്ന് ഒരു ദേശീയ പാർട്ടിയുടെ പ്രകടന പതിക തന്നെ പറയുമ്പോൾ …എല്ലാം വ്യക്തമാകുന്നുണ്ടല്ലോ…!
ശ്രീലങ്കയിലെ ത്വവീത് ജമാ അത്ത് എന്ന ഭീകര സംഘടനയാണ് ഭീകരാക്രമണത്തിന്റെ പിന്നിലെന്നാണ് അറിയുന്നത്. തമിഴ് നാട്ടിലും, കേരളത്തിലും ഇതിന്റെ ചില വേരുകൾ ഉണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ഏതാണ്ട് 60 ..ഓളം പേരെ അന്വേഷണത്തിൻറെ മുൾമുനയിൽ ആക്കിയിരിക്കുന്നത്. ഇതിന്നായി നമ്മുടെ അന്വേഷണ ഏജൻസികൾ അരയും തലയും മുറുക്കി രംഗത്തുണ്ട്. മാത്രവുമല്ല ഭീകരരെ നിഷ്‌കാസനം ചെയ്യുന്നതിൽ ആഗ്രഗണ്യരായ എൻ. എസ്. ജി യും ശ്രീലങ്കയിലെത്തയിട്ടുണ്ട്. ഈ വിഷയത്തിലെ ഇന്ത്യയുടെ ഇടപെടലിനെ ലോകരാജ്യങ്ങളും പ്രശംസിച്ചിരിക്കുകയാണ്.
കേരളം ഭീകരക്കൂട്ടങ്ങൾ വിഹരിക്കുന്ന വേദിയാകുന്നുവെന്ന കാര്യത്തിൽ പലപ്പോഴും വാദഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഭരണ പ്രതിപക്ഷ കക്ഷികളോ കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളോ അത് വിഷയമാക്കിയിട്ടില്ല.. അല്ലെങ്കിൽ കണ്ണടച്ച് പിടിക്കുകയായിരുന്നു….!എല്ലാവരുടെയും ലക്‌ഷ്യം വോട്ടുബാങ്കായിരുന്നല്ലോ..? മാത്രവുമല്ല… ബിജെപി ,ആർ എസ് എസ് എന്നിവയെ വർഗീയമെന്നും, ഫാസിസ്റ്റെന്നും മുദ്ര കുത്തി ..മറ്റ് വർഗീയ ഭീകര പ്രസ്ഥാനങ്ങളെയും താല്പര്യങ്ങളെയും… ന്യൂന പക്ഷ സംരക്ഷണത്തിന്റെ മറവിൽസംരക്ഷിച്ച് പോരുന്ന ഒരു സ്ഥിതി വിശേഷമാണ്
ഇന്നും കേരളത്തിൽ നടന്നുവരുന്നതെന്നത് പകൽപോലെ വ്യക്തമാണ് .എന്നാൽ രാഷ്ട്രീയക്കാർക്കുപരി .. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് അവകാശപ്പെടുന്ന മലയാള മാധ്യമങ്ങൾ എന്ത്കൊണ്ട് മറിച്ചൊരു സമീപനം കൈകൊണ്ടു എന്നാണ് പൊതുസമൂഹത്തിന്റെ ചോദ്യം…?അല്ലെങ്കിൽ എന്തുകൊണ്ടാണ് ജനങ്ങൾ അറിയേണ്ട പല വാർത്തകളും മുക്കുകയോ തമസ്കരിക്കുകയോ ചെയ്യുന്നതെന്നും അവർ ചോദിക്കുന്നു. ശ്രീലങ്കൻ സ്ഫോടനക്കേസിലെ പ്രതികളെന്ന് കരുതുന്ന ആറുപേരിൽ എല്ലാവരും 20 വയസിനുള്ളിൽപെട്ടവരാണ് എന്നതു പ്രത്യേകതയാകുന്നു. അതിലെ മൂന്നു പേര് സ്ത്രീകളുമാണ്.ശ്രീലങ്കയിലെ മുസ്‌ലിം സമൂഹം ഈ കിരാത സംഭവത്തെ അതിരൂക്ഷമായി അപലപിച്ചു.സംഭവത്തിൽ വിപുലമായ അന്വേഷണമാണ് നടക്കുന്നത്. ISIS ലേക്ക് കേരളത്തിൽ റിക്രൂട്ടിംഗ് നടന്നിട്ടും എന്തെ ..ആരുമറിയാതിരുന്നത്…?എന്ത് കൊണ്ട് റിപ്പോർട്ടിങ്ങും ചർച്ചകളും ഉണ്ടായില്ല..? ഇല്ലാത്ത സംഭവങ്ങൾക്കും, വടക്കേ ഇന്ത്യയിലെ ബീഫ് കഷണങ്ങൾക്കും വേണ്ടി വരെ കടിപിടി കൂടി ചർച്ചിക്കുന്ന ചാനലുകൾക്ക് ഇത്തരം കാര്യങ്ങൾ വേണ്ടാത്തതാണോ അതോ മുഖം തിരിച്ചതാണോ …’കടക്കു പുറത്തും, മാറി നിൽക്കൂ’ എന്നതും കേട്ട് ശീലിച്ചു പോയവരല്ലേ..! അതെന്തായാലും മാറി മാറി വന്നിരുന്ന ഇടതു വലതു സർക്കാരുകളുടെ പ്രീണന നയങ്ങളുടെ പരിണിത ഫലമാണ് കേരളീയരിലെ ഒരു ചെറുവിഭാഗത്തെ ഭീകരതയുടെ താവളങ്ങളിലേക്ക് കൊണ്ടെത്തിച്ചി രി ക്കുന്നത് ..? by: R.Subhash,Electronic Engr, Rtd Naval Officer ,Chief Editor