ഷഹീന്‍ബാഗില്‍ വെടിയുതിർത്തത് ആം ആദ്മി പാര്‍ട്ടി അംഗമെന്ന് പോലീസ്; നിഷേധിച്ച് എഎപി:

ഷഹീന്‍ബാഗില്‍ വെടിയുതിർത്തത്  ആം ആദ്മി പാര്‍ട്ടി അംഗമെന്ന് പോലീസ്; നിഷേധിച്ച് എഎപി:

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗില്‍, വെടിയുതിര്‍ത്തതിനെ തുടർന്ന് അറസ്റ്റിലായ ആള്‍ ആം ആദ്മി പാർട്ടി അംഗമെന്ന് ഡല്‍ഹി പോലീസ്. കപില്‍ ഗുജ്ജര്‍ എന്ന ഇരുപത്തഞ്ചുകാരനാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്തത്. പോലീസ് ബാരിക്കേഡുകള്‍ക്ക് സമീപമായിരുന്നു സംഭവം. ജയ് ശ്രീ റാം എന്നു വിളിച്ചു കൊണ്ടായിരുന്നു ഇയാള്‍ വെടിയുതിര്‍ത്തത്.

താനും അച്ഛനും ആം ആദ്മി പാര്‍ട്ടി അംഗമെന്നു കപില്‍ഗുജ്ജര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍, ഇക്കാര്യം ആം ആദ്മി പാര്‍ട്ടി നിഷേധിച്ചിട്ടുണ്ട്. കപില്‍ ഗുജ്ജറുമായി എ എ പി യ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. എന്നാൽ ഇവർ എ എ പി അംഗമാണെന്നതിന്റെ തെളിവുകൾ പൊലീസിന് ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് ദിയോ വ്യക്തമാക്കിയിരിക്കുന്നത്.,