ഷഹീന് ബാഗില്‍ വെടിവെപ്പ് നടത്തിയ എഎപി പ്രവര്ത്തകൻ ഗുജാറിന് ജാമ്യം:
ഡല്‍ഹി ഷഹീന് ബാഗില്‍ ഫെബ്രുവരി ഒന്നിന് വെടിവെപ്പ് നടത്തിയ എഎപി പ്രവര്ത്തകന് കപില്‍ ഗുജ്ജാറിന് ജാമ്യം. ദില്ലി സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. കപിലിന് ജാമ്യം നല്‍കുന്നതിനെ ഡല്‍ഹി പൊലീസ് ശക്തമായി എതിര്‍ത്തു. ഹിന്ദുരാഷ്ട്ര സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഇയാള്‍ വെടിവെച്ചത്. സംഘപരിവാര്‍ ആണ് ഇതിനുത്തരവാദിഎന്ന് വരുത്തി തീര്‍ക്കാനായിരുന്നു മുദ്രാവാക്യം വിളി. കപില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പോലിസ് പിന്നീട് വ്യക്തമാക്കി.
ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ എഎപി നേതാക്കളോടൊപ്പം നില്ക്കുന്ന ചിത്രം ശ്രദ്ധയില്‍പ്പെട്ടിരുന്നു. അച്ഛനും കൂട്ടുകാര്‍ക്കുമൊപ്പം കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ എഎപിയില്‍ അംഗത്വമെടുത്തത്.
ഫെബ്രുവരി ഒന്നിനാണ് കപില്‍ ഷഹീന് ബാഗില്‍ സമരക്കാര്‍ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തായി ആകാശത്തേക്ക് വെടി വെച്ചത്. നോയിഡ അതിര്‍ത്തിയിലെ ദല്ലുപുര സ്വദേശിയാണ് കപില്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് ഇയാള്‍ നടത്തിയത് ചില രാഷ്ട്രീയ ഉദ്ദേശങ്ങള്‍ വച്ചുള്ള നാടകമാണെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആയിരുന്നു സംഭവം.