“ഷെഹ്‌ല റഷീദ് കൈപ്പറ്റിയത് 3 കോടി, അവളുടെ ആളുകൾ എന്നെ കൊല്ലും ” : ജെ.എൻ.യു ആക്ടിവിസ്റ്റിനെതിരെ പിതാവ് ഡി.ജി.പിക്ക് പരാതി നൽകി:

ശ്രീനഗർ: മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഷെഹ്‌ല റാഷിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് അബ്ദുൾ റാഷിദ്‌ ഷോറ. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു ഒരു കശ്മീർ ബിസിനസ്‌മാനിൽ നിന്നും ഷെഹ്‌ല 3 കോടി രൂപ വാങ്ങിയതായും ഇതു മനസിലാക്കിയ തന്നെ ഷെഹ്‌ലയുടെ ആളുകൾ ഭീഷണിപ്പെടുത്തുന്നതായും അബ്ദുൾ റാഷിദ്‌ ഷോറ പറഞ്ഞു.

സംഭവത്തിൽ, ഷെഹ്‌ലയ്ക്കെതിരെ ഇയാൾ ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിങിനു പരാതി നൽകിയിട്ടുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതിനു എൻഐഎ അറസ്റ്റ് ചെയ്ത സാഹൂർ അഹമദ് ഷാ വതാലിയിൽ നിന്നാണ് ഷെഹ്‌ല പണം സ്വീകരിച്ചതെന്ന് പരാതിയിൽ പറയുന്നു. മാത്രമല്ല, സാഹൂർ അഹമദ് ഷാ വതാലിയിൽ നിന്നും പണം വാങ്ങരുതെന്ന് താൻ ഷെഹ്‌ലയോട് ആവശ്യപ്പെട്ടിരുന്നതായും എന്നാൽ ഷഹ്‌ല പണം സ്വീകരിച്ചെന്നു മാത്രമല്ല ഇക്കാര്യം പുറത്തു പറഞ്ഞാൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും റാഷിദ്‌ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്

ഭാര്യയായ സുബൈദയും മൂത്ത മകൾ അസ്മ റാഷിദുമുൾപ്പെടെ ഷെഹ്‌ലയ്ക്കു അനൂകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് റാഷിദ്‌ ചൂണ്ടിക്കാട്ടി. അതേസമയം, ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഷഹ്‌ല രംഗത്തെത്തിയിട്ടുണ്ട്.courtesy. brave india