സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് കാരണം വിതരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിലെ പാളിച്ചയെന്ന് വിലയിരുത്തൽ:
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വാക്‌സിന്‍ ക്ഷാമത്തിന് കാരണം വിതരണ കേന്ദ്രത്തിലേക്ക് വാക്‌സിനുകള്‍ എത്തിക്കുന്നതിലെ പാളിച്ചയെന്ന് വിലയിരുത്തൽ. ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസ് എടുക്കാനുള്ള ക്രമീകരണവും ആരോഗ്യവകുപ്പ് ഒരുക്കിയിട്ടില്ല. മെയ് ഒന്നാം തീയതി മുതല്‍ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സീൻ നൽകണമെന്ന് കേന്ദ്രസർക്കാർ നിർദേശമുണ്ടെങ്കിലും ഇത് സംബന്ധിച്ച യാതൊരു ചർച്ചകളും ആരംഭിക്കാത്തതും ആശങ്കയാണ്.
1434 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഇന്നലത്തെ കണക്ക് അനുസരിച്ച് 1434 കേന്ദ്രങ്ങളില്‍ നിന്നുമായി 1,80,702 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഒരുകേന്ദ്രത്തില്‍ നിന്നും ശരാശരി 126 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഏപ്രില്‍ 19 ലെ കണക്കനുസരിച്ച് 472910 ഡോസ് വാക്‌സിന്‍ സ്റ്റോക്ക് ഉണ്ട്. എന്നാല്‍ പലകേന്ദ്രങ്ങളിലും വാക്‌സിന്‍ സ്റ്റോക്കില്ലെന്ന മറുപടിയാണ് ആരോഗ്യവകുപ്പ് നൽകിയത്. ഇതിന് കാരണം ജില്ലാ വിതരണ കേന്ദ്രങ്ങളിലെ പാളിച്ചയാണെന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
54060 ഡോസ് വാക്സീൻ സ്റ്റോക്കുള്ള മലപ്പുറം, 30940 ഡോസ് വാക്സീൻ സ്റ്റോക്കുള്ള തിരുവനന്തപുരവും അടക്കം മിക്ക കേന്ദ്രങ്ങളിലും ഇന്നലെ വാക്‌സിന്‍ വിതരണം മുടങ്ങി. ഇതിന് കാരണം ഓരോ കേന്ദ്രത്തിനും ആവശ്യമായ വാക്‌സിന്‍ എത്രയെന്ന് കൃത്യമായി അവലോകനം ചെയ്യാത്തതിനാലാണെന്ന് ആരോഗ്യ വിദഗദ്ധര്‍ പറയുന്നു. ചിലയിടത്ത് ആവശ്യത്തിനുള്ള വാക്‌സിന്‍ നല്‍കുന്നില്ല. എന്നാല്‍ വാക്‌സിന്‍ വിതരണം മന്ദഗതിയിലുള്ളയിടങ്ങളില്‍ ആവശ്യത്തിലധികം വാക്‌സിന്‍ സ്റ്റോക്കുമുണ്ട്. ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസ് എടുക്കാനുള്ള ക്രമീകരണവും ഒരുക്കിയിട്ടില്ല. അത്തരക്കാര്‍ക്ക് പ്രത്യേക കൗണ്ടറുകള്‍ തുടങ്ങുകയോ സമയ പരിധിക്ക് മുമ്പ് വാക്‌സിനേഷന്‍ നല്‍കാനോ ആരോഗ്യവകുപ്പിനായിട്ടില്ല.
ഇനി എവിടെ ഇരുന്നും ബിസിനസ് വിവരങ്ങൾ അറിയാം.. നിയന്ത്രിക്കാം; I-BILLER CLOUD BASED BILLING APP.
മെയ് 1 മുതല്‍ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ചുപോലും സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല എന്നതും ആശങ്കയാണ്.courtesy ..janam