സംസ്ഥാനത്ത് കോളേജുകള്‍ ജനുവരി നാലിന് തുറക്കാൻ സര്‍ക്കാര്‍ ഉത്തരവിറങ്ങി:
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി തുറക്കും. പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ എന്നിവര്‍ ഡിസംബര്‍ 28 മുതല്‍ കോളേജുകളില്‍ ഹാജരാകണം. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് പ്രവര്‍ത്തനസമയം. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും അദ്ധ്യയനം. ആവശ്യമെങ്കില്‍ രണ്ട് ഷിഫ്ടുകളാക്കിയും അദ്ധ്യയനം ക്രമീകരിക്കാം.ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും. സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ 50 ശതമാനം ഹാജരോടെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് കോളേജുകള്‍ പ്രവര്‍ത്തിക്കേണ്ടത്.