കൊച്ചി; സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. ഡി ജി പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള കേന്ദ്ര ട്രൈബ്യൂണല്‍ ഉത്തരവ് ആണ് സർക്കാരിന് തിരിച്ചടിയായത്. ജേക്കബ് തോമസ് നല്കിയ ഹര്‍ജിയിലാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തിയപ്പോഴായിരുന്നു സസ്പെൻഷൻ നടപടി.ഇത് ന്യായാധിപന്മാര് കൂടി കാണുന്നുണ്ടെന്ന് ജേക്കബ് തോമസ് പറഞ്ഞു.