സത്യം പറയുന്ന നാവുകളെ നിശബ്ദമാക്കുകയാണോ..?പ്രദീപിന്റെ മരണത്തിൽ ദുരൂഹതയേറുന്നു..!!
സത്യം പറയുന്ന നാവുകളെ നിശബ്ദമാക്കുകയാണോ എന്ന സംശയമാണ് ഇപ്പോൾ കേരളത്തിലെ ജനമനസ്സുകളെ ഉണർത്തുന്നത്.നാമറിയേണ്ട പല സത്യങ്ങളും നമ്മിലേക്കെത്തുന്നത് തടയാൻ , ആരൊക്കെയോ എവിടൊക്കെയോ അംജ്ഞാതമായി ഇരുന്നുകൊണ്ടുള്ള മൃത്യുതാണ്ഡവം ആടുകയാണോ..?എങ്കിൽ അതിനർത്ഥം സത്യങ്ങളെ ഞെരിച്ചമർത്താൻ ആരൊക്കെയോ പെടാപ്പാട് പെടുന്നതിന്റെ ലക്ഷണങ്ങളിൽ ഒന്നാണോ ..ഇന്നലെ തിരുവനന്തപുരത്ത് ,കാരയ്ക്കാമണ്ഡപത്തെ നിരത്തിലുണ്ടായ വാഹനാപകടവും പ്രദീപിന്റെ മരണവും എന്ന് ചോദിക്കേണ്ടി വരുന്നു.?
ഏതൊരു വിഷയത്തെയും സത്യസന്ധമായി വിലയിരുത്തി ,അതിരൂക്ഷ വിമര്‍ശനം നടത്തുന്ന പ്രദീപിന് എതിരുകളുണ്ടാകാം.അതുകൊണ്ടു തന്ന അസ്വാഭാവികത്വം ദർശിക്കുന്ന പ്രദീപിന്റെ മരണത്തിനു പിന്നിലെ സത്യാവസ്ഥ എത്രയും പെട്ടെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇടിച്ച വാഹനത്തെ ക്കുറിച്ച് ഒരു വിവരവുമില്ലെന്ന ഭാഷ്യത്തിന് ഒരു പ്രസക്തിയുമില്ല.വാഹനം എങ്ങനെ ഇടിച്ചതായാലും കൊലയാളിയെ എത്രയും പെട്ടെന്ന് കണ്ടെത്തുകയെന്നതാണ് അടുത്ത കർത്തവ്യം .എസ് വി..പ്രദീപ് എന്ന മാധ്യമപ്രവർത്തകന്റെ ദാരുണ മരണത്തിനെതിരെ സമൂഹത്തിന്റെ എല്ലാ രംഗത്തുമുള്ളവർ രോഷത്തോടെയാണ് പ്രതികരിച്ചിരിക്കുന്നത്.കേന്ദ്ര സർക്കാർ പ്രദീപിന്റെ മരണത്തെക്കുറിച്ച് സത്വരമായ അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രദീപിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നതോടൊപ്പം ,കുടുംബാംഗങ്ങളുടെ ദുഖത്തിലും ഞങ്ങൾ പങ്കു ചേരുന്നു…kaladwani news