സര്‍വകക്ഷി യോഗത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം; ‘അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടരും, എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കും’:

സര്‍വകക്ഷി യോഗത്തില്‍ നിലപാട് വ്യക്തമാക്കി  കേന്ദ്രം; ‘അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടരും, എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കും’:

സര്‍വകക്ഷി യോഗത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം; ‘അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടരും, എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കും’:

ഡല്‍ഹി:സര്‍വകക്ഷി യോഗത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം; ‘അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടരും, എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കും’: അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍. കഴിയാവുന്നത്ര ആളുകളെ ഒഴിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുക എന്നതിനാണ് മുന്‍ഗണനയെന്നും സര്‍വകക്ഷി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളെ സംബന്ധിച്ച്‌ വിശദീകരിക്കുന്നതിനായി സര്‍വകക്ഷി യോഗം ചേര്‍ന്നത്.

2020 ഫെബ്രുവരിയില്‍ താലിബാന്‍ നേതാക്കളും അമേരിക്കയും തമ്മില്‍ ഒപ്പിട്ട ദോഹ ഉടമ്ബടിയിലാണ് മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കിയിരുന്നത്. എല്ലാവിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരാവണം രാജ്യത്ത് ഉണ്ടാവേണ്ടതെന്നും കരാറിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും പാലിക്കാന്‍ താലിബാന്‍ തയ്യാറാകുന്നില്ലെന്നാണ് ജയ്‌ശങ്കര്‍ പറയുന്നത്. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും പ്രഹ്ലാദ് ജോഷിയും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ കക്ഷി നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി, ശരത് പവാര്‍, എച്ച്‌.ഡി.ദേവഗൗഡ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

അഫ്ഗാനിലെ സ്ഥിതിഗതികള്‍ തീരെമോശമാണെന്നും രാജ്യത്ത് മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കുമെന്ന് പറഞ്ഞ താലിബാന്‍ ഇപ്പോൾ അതില്‍ നിന്ന് പിന്തിരിഞ്ഞെന്നും ജയ്‌ശങ്കര്‍ വ്യക്തമാക്കി.

അതേസമയം അഫ്ഗാനില്‍ നിന്ന് പുറത്ത് കടക്കാനായി 15000ത്തിലധികം പേര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.നൂറുകണക്കിന് ഇന്ത്യക്കാരെയാണ് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ അഫ്ഗാനില്‍ നിന്ന് ഇതിനകം ഒഴിപ്പിച്ചത്. ഈ മാസം മുപ്പത്തൊന്നിന് ഒഴിപ്പിക്കല്‍ അവസാനിപ്പിക്കണമെന്നാണ് താലിബാന്‍ അന്ത്യശാസനം.