സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അറിയിക്കാൻ ഫോൺ നമ്പരുകൾ:
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കരിഞ്ചന്തയോ അമിതവില ഈടാക്കുന്നതോ ശ്രദ്ധയിൽ പെട്ടാൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ നമ്പറിൽ വിളിച്ച് അറിയിക്കാം. അവശ്യ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതായി ബോധ്യപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിത വില ഈടാക്കുന്നുണ്ടെങ്കിൽ അക്കാര്യം അറിയിക്കുന്നതിന് ഫോൺ നമ്പരുകൾ നൽകിയിരിക്കുന്നത്.