കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ വികെ വിശ്വംഭരനെ സ്ഥലം മാറ്റി. സിഐ ഇന്ന് ചുമതലയുമൊഴിഞ്ഞു.കാസര്‍കോട് ജില്ലയിലേക്കാണ് വിശ്വംഭരനെ സ്ഥലം മാറ്റിയിരിക്കുന്നത്.
കേസിന്റെ നിര്‍ണായകഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത്. നേരത്തെ സ്ഥലംമാറ്റ നീക്കം വിവാദമായപ്പോള്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നിലവിലെ അന്വേഷണസംഘം തുടരുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉറപ്പ് നല്‍കിയിരുന്നതാണ്. കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യേഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉറപ്പ് നല്‍കിയിരുന്നു.
നസീര്‍ വധശ്രമക്കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴി എടുക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത്. മെയ് 18 നാണ് സിഒടി നസീര്‍ ആക്രമിക്കപ്പെട്ടത്.