‘സിബിഐ കോടതി വിധി സ്വാഗതം ചെയ്യുന്നു‘; തർക്കങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഇഖ്ബാൽ അൻസാരി:
അയോധ്യ: തർക്കമന്ദിരം തകർത്ത കേസിലെ സിബിഐ കോടതി വിധി സ്വാഗതം ചെയ്യുന്നതായി കേസിലെ വ്യവഹാരിയായിരുന്ന ഇഖ്ബാൽ അൻസാരി. കേസിൽ വിധി വന്ന സ്ഥിതിക്ക് ഇനി തർക്കങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ കേസുകൾ ഫയൽ ചെയ്തിരുന്നു. എന്നാൽ തർക്കം രമ്യമായി പരിഹരിക്കപ്പെടണമെന്നായിരുന്നു എല്ലാവർക്കും. ഞങ്ങൾ ഭരണഘടനയെയും കോടതി വിധിയെയും ബഹുമാനിക്കുന്നവരാണ്. അൻസാരി പറഞ്ഞു.
വലിച്ചു നീട്ടൽ ആയിരുന്നുവെന്നും അൻസാരി അഭിപ്രായപ്പെട്ടു.news courtesy.. brave india