സെക്രട്ടേറിയറ്റിലെ തീപിടിത്തം; NIA അന്വേഷിക്കണം; പ്രധാനമന്ത്രിക്ക് കത്ത് നൽകി എൻ.കെ പ്രേമചന്ദ്രൻ എം.പി:

ന്യൂഡൽഹി: കേരള സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നും എൻ.ഐ.എ അന്വേഷിക്കണമെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി എന്നിവർക്ക് കത്ത് നൽകിയെന്ന് പ്രേമചന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിച്ചത് സാധൂകരിക്കാനാണ് പ്രോട്ടോകോൾ വിഭാഗത്തിലെ തീപിടിത്തത്തിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഫയലുകളെല്ലാം മുഖ്യമന്ത്രിയുടെ കസ്റ്റഡിയിലാണ്. . ആ ഫയലുകളാകാം വീട്ടിൽ കൊണ്ടു പോയോ അല്ലാതെയോ നശിപ്പിക്കപ്പെട്ടത്. ഫയലുകൾ നശിപ്പിച്ചതിന് സാധൂകരണം നൽകാനാണ് പ്രോട്ടോകോൾ ഓഫീസിലെ തീപിടിത്തമെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.