സെക്രട്ടേറിയറ്റിൽ തീ കത്തിച്ച സംഭവം; അറിയാവുന്ന സത്യം അറിയാണ്ട് പുറത്ത് ചാടിയെന്ന് …. തീപീടിത്തത്തില്‍ സന്ദീപ് വാര്യര്‍:
ഫോൺ പ്രതികരണത്തിൽ പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി “തീയിട്ടത് ” എന്ന് 2 തവണ പറഞ്ഞു കേട്ടു, നാക്കുപിഴ ആയിട്ട്തോന്നുന്നില്ല.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപീടിത്തത്തില്‍ ദുരൂഹത ആരോപിച്ച് സംസ്ഥാന ബിജെപി വക്താവ് സന്ദീപ് വാര്യര്‍. അന്വേഷണം നടക്കും മുന്‍പ് കമ്പ്യൂട്ടറില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണെന്ന് പ്രഖ്യാപിക്കാന്‍ അഡീഷണല്‍ സെക്രട്ടറി പി. ഹണി ജ്യോതിഷിയാണോയെന്ന് സന്ദീപ് വാര്യര്‍ ചോദിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഷിബു സ്വാമിയുടെ കാറ് കത്തുന്നതിന് മുൻപ് തന്നെ അവിടെയെത്തിയ മുഖ്യൻ, സെക്രട്ടറിയേറ്റിൽ തീപിടിച്ചിടത്ത് എത്തിയോ ആവോ.
പി.ഹണി (പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി) ഏഷ്യാനെറ്റിന് (5.30 – 5.34 pm) ഫോൺ വഴി നൽകിയ പ്രതികരണത്തിൽ “തീയിട്ടത് ” എന്ന് 2 തവണ പറഞ്ഞു കേട്ടു…നാക്കുപിഴ ആയിട്ട് തോന്നുന്നില്ല… അറിയാവുന്ന സത്യം അറിയാണ്ട് പുറത്ത് ചാടിയതാവാനേ വഴിയുള്ളൂ.
പൗരാണിക കാലഘട്ടത്തിലേയുള്ള തെളിവ് നശിപ്പിക്കൽ പ്രക്രിയയായ തീയിടലിൽ തന്നെയാണ് ഇക്കാലത്തും ഇടത്പക്ഷത്തിന് പ്രതീക്ഷ .