സേനാ തലവന്മാരോടൊപ്പം രാജ്നാഥ് സിംഗ് :

സേനാ തലവന്മാരോടൊപ്പം  രാജ്നാഥ് സിംഗ് :

ന്യൂഡൽഹി : പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ രാജ്നാഥ് സിംഗ് സൈനിക തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തി . കരസേന മേധാവി ബിപിൻ റാവത്ത് , വ്യോമസേന മേധാവി ബി എസ് ധനോവ , നാവിക സേനാ മേധാവി കരംഭീർ എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു .

ഓരോ സൈനിക വിഭാഗവും പ്രത്യേകം റിപ്പോർട്ടുകൾ പ്രതിരോധ മന്ത്രിയ്ക്ക് കൈമാറി . ഏതു ആക്രമണത്തെയും നേരിടാൻ സൈന്യം സജ്ജമായിരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു . അതിർത്തി സംരക്ഷണമടക്കമുള്ള കാര്യങ്ങൾ സൈനിക തലവന്മാരുമായി ചർച്ച ചെയ്തു . ദേശീയ യുദ്ധ സ്മാരകത്തില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച ശേഷമാണ് രാജ് നാഥ് സിംഗ് ചുമതലയേറ്റത് .