സ്പീക്കർ ശ്രീരാമകൃഷ്ണനു തിരിച്ചടി: അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം:

അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവിശ്യമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം. നിയമസഭ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസ് മറുപടി നല്‍കി. തുടർന്ന് ചോദ്യം ചെയ്യലിന് നാളെ ഹാജരാകാമെന്ന് സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍. കഴിഞ്ഞ മൂന്ന് തവണയും ഹാജാരാകില്ലെന്ന് അയ്യപ്പന്‍ പറഞ്ഞിരുന്നു. സഭ സമ്മേളനമുള്ളതിനാല്‍ തിരക്കുണ്ടെന്നായിരുന്നു അയ്യപ്പന്‍ കാരണം പറഞ്ഞത്.

അതേസമയം ഡോളര്‍ കടത്തു കേസില്‍ തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനെ തടസ്സപ്പെടുത്തില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയില്‍നിന്നു കസ്റ്റംസ് വിവരങ്ങള്‍ ആരായുന്നതില്‍ പ്രശ്‌നമില്ല. ചട്ടം പാലിച്ചു വേണമെന്നു മാത്രമേ പറയുന്നുള്ളൂവെന്ന് സ്പീക്കര്‍ പറഞ്ഞു.

വാൽക്കഷണം :കക്കാനും മുക്കാനും അതിനു കൂട്ടുനിൽക്കാനും ഒക്കെ ആകും. പക്ഷെ അതേക്കുറിച്ച് ആരും ചോദ്യം ചെയ്യാനൊന്നും പാടില്ല.എങ്കിൽ നിയമവും സംഹിതയുമൊക്കെ പറയും.