സ്പ്രിം​ഗ്ളര്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്ന് സിപിഐ‘… ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്, വിഷയം ഗൗരവതരമെന്ന്:

ഡല്‍ഹി: സ്പ്രിം​ഗ്ളര്‍ കരാർ വിവാദത്തിൽ ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സിപിഐ. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണണമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. വിഷയം വളരെ ഗൗരവമുള്ളതാണെന്നും ഒരു സര്‍ക്കാരും വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറരുതെന്നും രാജ വ്യക്തമാക്കി.

ജനങ്ങളുടെ വിവരങ്ങള്‍ ചോരില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും രാജ കൂട്ടിച്ചേർത്തു.വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുകയും പരിഹാരം കാണുകയും വേണം. സര്‍ക്കാരിനെ വിവാദങ്ങളിലേക്ക് വഴിതെറ്റിക്കാന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കരുതായിരുന്നും ഡി രാജ അഭിപ്രായപ്പെട്ടു.