സ്വപ്ന സ്വർണക്കടത്തു കേസ് ചെന്നെത്തുന്നത് തീവ്രവാദം മട കളിലേക്കോ.? പലരുടെയും മുഖംമൂടി അഴിയുന്ന സംഭവപരമ്പരകൾ!ആരൊക്കെ കുടുങ്ങും?

സ്വപ്ന സ്വർണക്കടത്തു കേസ് ചെന്നെത്തുന്നത് തീവ്രവാദം മട കളിലേക്കോ.? പലരുടെയും മുഖംമൂടി അഴിയുന്ന സംഭവപരമ്പരകൾ!ആരൊക്കെ കുടുങ്ങും?

സ്വപ്ന സ്വർണക്കടത്തു കേസ് ചെന്നെത്തുന്നത് തീവ്രവാദം മട കളിലേക്കോ.?പലരുടെയും മുഖംമൂടി അഴിയുന്ന സംഭവപരമ്പരകൾ!ആരൊക്കെ കുടുങ്ങും?

അവതാരങ്ങളെ ഇല്ലാതാക്കും എന്ന് പറഞ്ഞ് അധികാരത്തിലേറിയ മുഖ്യമന്ത്രി ആകട്ടെ അവതാരങ്ങളെ താലോലിക്കുന്ന അവസ്ഥയിലും….!

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നടന്ന കോടിക്കണക്കിനു രൂപയുടെ ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് രാജ്യാന്തര തലത്തിൽ വലിയ ചർച്ചയും ചലനങ്ങളും സൃഷ്ടിക്കുമ്പോൾ, ഇന്റർ പോൾ വരെയും പ്രതികൾക്കായി വല വിരിച്ച സാഹചര്യത്തിൽ പ്രതിക്കൂട്ടിൽ ആയിരിക്കുന്നത് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും ആണെന്നത് വിവിധ ദേശീയ മാധ്യമങ്ങൾ വരെയും ചർച്ചയാക്കിയിട്ടുള്ളതാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും മനസ്സാക്ഷി സൂക്ഷിപ്പുകാരനും, ഐഎഎസ് ഓഫീസറും, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ആയിരുന്ന ശിവശങ്കറും (ഇപ്പോൾ സസ്പെൻഷനിൽ ) മറ്റുചില ആശ്രിതവത്സലരും, കിങ്കരന്മാരും ചേർന്ന് പലതവണകളായി സ്വർണ്ണക്കള്ളക്കടത്ത് നടത്തിയതും , അതും തുടർച്ചയായി ഡിപ്ലോമാറ്റിക് ചാനലിലൂടെ കടത്തി രാജ്യത്തെ ശിഥിലീകരിക്കാൻ നടത്തിയ ഭീകര നീക്കം ഇപ്പോൾ എൻ.ഐ.എ അന്വേഷിച്ചുവരികയാണ്. ഇവർ നടത്തിവരുന്ന ശതകോടികളുടെ കടത്തിനു പിന്നിലെ ഒരു പ്രധാന അവതാരമായിരുന്നു സ്വപ്ന സുരേഷ് എന്ന പ്രധാന കണ്ണി ഇപ്പോൾ എൻ.ഐ.എ കസ്റ്റഡിയിലുമാണ് .

കേസന്വേഷണം തുടങ്ങിയതേയുള്ളുവെങ്കിലും സ്വർണക്കടത്തിന്റെ പ്രധാനലക്ഷ്യം രാജ്യത്ത് ഭീകര , തീവ്രവാദ പ്രസ്ഥാനങ്ങളെ വളർത്തുകയാണ് എന്നതും, ജിഹാദി പ്രസ്ഥാനങ്ങൾക്ക് വിത്തും വളവും ആകാനുള്ള ഫണ്ടിങ് ആയിരുന്നു എന്നും ഇതിനോടകം തന്നെ വിവിധ അന്വേഷണ ഏജൻസികൾക്ക് ബോധ്യമായി കഴിഞ്ഞു. ഇവരുടെ പ്രവർത്തനങ്ങൾ ഇതുവരെയും ആധികാരികമായി മൂടി വയ്ക്കപ്പെട്ട നിലയിലായിരുന്നു എന്നത് ജനങ്ങൾക്ക് ബോധ്യമായ സംഗതിയും ആണ്. അന്വേഷണം പുരോഗമിച്ചതോടെ പല ജിഹാദി ഗ്രൂപ്പുകളും മാളത്തിൽ നിന്ന് പുറത്തു വന്ന് അന്വേഷണത്തിനെതിരെ ഒച്ച വയ്ക്കാൻ തുടങ്ങിയിരിക്കുന്നു അതുകൊണ്ട് അവരെ പോലെയുള്ള രാജ്യദ്രോഹികളെ സംബന്ധിച്ചിടത്തോളം ഈ അന്വേഷണം ഒരു വെള്ളിടി തന്നെയാണ്.

ഇതുവരെയും തീവ്രവാദ പട്ടികയിൽ കാശ്മീർ ആയിരുന്നു എങ്കിൽ ഇപ്പോൾ കേരളം തീവ്രവാദികളുടെ പറുദീസയായി മാറിയിരിക്കുന്നു . കാശ്മീർ സമാധാനത്തിലേക്കുള്ള പാത കൈവരിച്ചിരിക്കുന്നു . ഇതൊക്കെ എങ്ങനെ സംഭവിച്ചു…? ഇടതും വല്ലതും മുന്നണികൾ മാറിമാറി ഭരിച്ചു കൊണ്ടിരുന്ന അവസ്ഥയിൽ , അവരുടെ പാർട്ടികളിലെ ഒരുവിഭാഗം തീവ്രവാദ സ്ലീപ്പിങ് സെല്ലുകൾക്ക് യഥേഷ്ടം വെള്ളവും വളവും പലരീതിയിലും നൽകി വളർത്തി വന്നതിന്റെ പരണിതഫലമാണ് കേരളത്തെ തീവ്രവാദ ഗ്രൂപ്പുകളുടെ സ്വപ്നഭൂമി ആക്കിയത്. സി. എ .എ വിരുദ്ധ സമരം തന്നെ ഇതിൻറെ ഭാഗമായിരുന്നല്ലോ. ഇതുപോലെ രാജ്യത്തിൻറെ പലഭാഗങ്ങളിലും ഇത്തരം ശിഥിലതകൾ സൃഷ്ടിക്കുകയെന്നത് അവരുടെ അജണ്ടയും ആയിരുന്നു വെന്നത് ദേശീയ മാധ്യമങ്ങളിൽ ചിലതെങ്കിലും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ് .അതെന്തായാലും കേന്ദ്രസർക്കാർ തൽസമയം ഇടപെട്ടതിലൂടെ ഇവിടെ ഇത്തരം തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനത്തിന് അറുതി വരുത്തുമെന്ന് സുനിശ്ചയം പ്രതീക്ഷിക്കാം. സിനിമ മാഫിയ, റിയൽ എസ്റ്റേറ്റ് ,മയക്കുമരുന്ന് മാഫിയ ഗ്രൂപ്പുകളിലേക്കും ഈ അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. രാഷ്ട്രീയ പാർട്ടികൾ പറയുന്നത് അതേപടി വിശ്വസിക്കുന്നതിന് പകരം കേരള ജനത കാര്യങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളെ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ കാശ്മീരിലേതു പോലെ കേരളവും ദുഃഖിക്കേണ്ടിവരും.

സോളാർ കേസിൽ സരിതയുമായി ബന്ധപ്പെട്ട് … മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലേറും മുമ്പ് പറഞ്ഞത് ഇത്തരം അവതാരങ്ങളെ വച്ചുപൊറുപ്പിക്കില്ല എന്നായിരുന്നു .എന്നാൽ നടന്നതോ?…… അതിലും വലിയ സൂപ്പർ അവതാരമായ സ്വർണ്ണ സ്വപ്ന എന്ന സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ കോട്ട കൊത്തളങ്ങളിൽ താലോലിച്ചു വന്ന അനുഭവമെല്ലെ ജനങ്ങൾക്ക് ഇപ്പോൾ കാണാൻ ഇടയായത്. അതുകൊണ്ട് ആരൊക്കെ കുടുങ്ങും ഇനിയും എത്ര തലകൾ ഉരുളും എന്നതിലേക്കായി കാത്തിരിക്കാം…..!
അന്വേഷണ ഏജൻസിയായ NIA യ്ക്ക് എല്ലാവിധ ആശംസകളും.
കലാധ്വനി ന്യൂസ് …R. Subhash.(Rtd Indian Navy , Electronic engineer , Journalist, Chief editor