സ്വർണക്കടത്ത് കോൺസുലേറ്റിന്റെ സൽപ്പേരിനെ ബാധിച്ചു : അന്വേഷണം പ്രഖ്യാപിച്ച് യുഎ ഇ:
ന്യൂഡൽഹി : സ്വർണക്കടത്ത് കേസിൽ യുഎഇ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യൻ അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ എല്ലാവിധ സഹകരണങ്ങളും ഉറപ്പ് നൽകിയതിന് തൊട്ടു പിറകെയാണ് യുഎഇ യും നേരിട്ട് അന്വേഷണം പ്രഖ്യാപിക്കുന്നത്.നയതന്ത്ര ചാനൽ വഴി സ്വർണം കടത്താൻ ശ്രമിച്ചത് കോൺസുലേറ്റിന്റെ സൽപ്പേരിനെ തന്നെ ബാധിച്ചുവെന്നു ചൂണ്ടിക്കാണിച്ചാണ് യുഎഇ അന്വേഷണം പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ യു എ ഇ സ്ഥാനപതി അഹമ്മദ് അൽ ബന്നയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.